മുത്തലാഖില്‍ സംസ്ഥാനത്ത് ആദ്യഅറസ്റ്റ്; പിടിയിലായത് മുക്കം സ്വദേശി  

449 0

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മുത്തലാഖ് നിരോധന നിമയ പ്രകാരംസംസ്ഥാനത്തെആദ്യത്തെ അറസ്റ്റ്‌റിപ്പോര്‍ട്ട്‌ചെയ്തു. കോഴിക്കോട് ചുള്ളിക്കാപറമ്പത്ത്ഇ.കെ ഉസാമിനെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തത്. താമരശേരി കോടതിഅറസ്റ്റിന് ഉത്തരവിടുകയായിരുന്നു. മുക്കംസ്വദേശിനിയുടെ പരാതിയുടെഅടിസ്ഥാനത്തിലാണ് കോടതിനടപടി.

യുവതിയെ മൂന്നു തവണതലാഖ് ചെയ്ത് ഭര്‍ത്താവായഇ.കെ ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിക്ക് ജീവിതച്ചെലവ് നല്‍കാന്‍ പോലും ഇയാള്‍തയാറായില്ല. തുടര്‍ന്നാണ്പരാതിയുമായി യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്ന്‌കേസില്‍ വാദം കേട്ട കോടതിഉസാമിനെ അറസ്റ്റ് ചെയ്യാന്‍ഉത്തരവിടുകയായിരുന്നു.തനിക്ക് നീതി ലഭിച്ചെന്ന്‌യുവതി പിന്നീട് പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയമുത്തലാഖ് ബില്ലില്‍ (മുസ്ലിംവനിതാ വിവാഹ അവകാശസംരക്ഷണ ബില്‍) മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നവ്യവസ്ഥകളാണുള്ളത്. മൂന്ന്തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നപുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

Related Post

കെ.ആർ. പ്രേംകുമാർ  കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ

Posted by - Nov 14, 2019, 09:55 am IST 0
കൊച്ചി: കെ.ആർ. പ്രേംകുമാർ  കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ. വിവാദങ്ങൾക്കിടയിലും  കൊച്ചി കോർപ്പറേഷനിൽ മേയര്‍ സ്ഥാനം നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. അതേസമയം രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍…

മുഖ്യമന്ത്രിക്കെതിരെ മുസ്ലീം പ്രീണന വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത  

Posted by - Mar 5, 2021, 04:18 pm IST 0
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് മുഖപത്രമായ കത്തോലിക്ക സഭ വിമര്‍ശിച്ചു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും കെ ടി…

കെവിന്‍ വധം: എസ്‌ഐയെ തിരിച്ചെടുത്തത് വകുപ്പുതല നടപടികള്‍ക്കു വിധേയമായി  

Posted by - May 29, 2019, 06:25 pm IST 0
കോട്ടയം: കെവിന്‍ വധക്കേസില്‍ ശിക്ഷാനടപടിക്ക് വിധേയനായ ഗാന്ധിനഗര്‍ എസ്ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തത് വകുപ്പുതല നടപടികള്‍ക്കു വിധേയമായി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരം താഴ്ത്തി ഷിബുവിനെ…

കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST 0
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

ശബരിമല: വിശ്വാസികളെ തിരികെ കൊണ്ടുവരണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി  

Posted by - Jun 9, 2019, 10:11 pm IST 0
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെപിന്തുണ ഇടത് പക്ഷത്തിന്‌നഷ്ടമായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് പരാജയംവിലയിരുത്താന്‍ ദില്ലിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം…

Leave a comment