പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്  

549 0

തിരുവനന്തപുരം: പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്യമായി പെരുമാറാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവില്ല. കൊല്‍ക്കത്ത പ്ലീനം റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷക സംഘടനകളെ കൂടുതല്‍ സജീവമാക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കള്‍ ധാര്‍ഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്. ഗൃഹസന്ദര്‍ശന പരിപാടിയിലടക്കം അത്തരം ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറു ദിവസം നീണ്ടുനില്‍ക്കുന്ന നേതൃയോഗത്തിനാണ് ഞായറാഴ്ച തുടക്കമായത്.  ആദ്യ മൂന്നു ദിവസം സെക്രട്ടറിയേറ്റും തുടര്‍ന്നുള്ള മൂന്നു ദിവസം സംസ്ഥാന സമിതിയും യോഗം ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, പാര്‍ട്ടി തലത്തിലെ വീഴ്ചകള്‍കള്‍ക്കുള്ള തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. സംസ്ഥാനമൊട്ടാകെ നടത്തിയ ഗൃഹസന്ദര്‍ശനപരിപാടിയിലൂടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ അവലോകന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു.

ഇത് ജില്ല തിരിച്ച് വിശദമായി ചര്‍ച്ച ചെയ്യും. ആറുനിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളും നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. കൂടാതെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും നേതൃയോഗം വിലയിരുത്തും.

Related Post

കെ.സുരേന്ദ്രനെ കള്ളക്കേസ്;ബി.ജെ.പി. ഹൈക്കോടതിയിലേക്ക്

Posted by - Dec 1, 2018, 08:51 am IST 0
പത്തനംതിട്ട: സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള…

അല്‍ക്ക ലാംബ  കോണ്‍ഗ്രസില്‍ തിരിച്ചെത്തി 

Posted by - Oct 12, 2019, 06:05 pm IST 0
ന്യൂഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ചാന്ദ്നി ചൗക്കിലെ എംഎല്‍എയുമായിരുന്ന അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക…

കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു; ബിജെപി ഇന്ന് ഗവര്‍ണറെ കാണും; വിമതരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍  

Posted by - Jul 9, 2019, 09:50 pm IST 0
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള കരുനീക്കങ്ങളുമായി ബിജെപി. കര്‍ണാടകയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ അടിയന്തര ഇടപെടല്‍ തേടി ബിജെപി ഉന്നതതല പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കാണുമെന്ന്…

ഇരട്ട രാഷ്ട്രീയ കൊലപാതകം: 500 പേര്‍ക്കെതിരെ കേസ്

Posted by - May 9, 2018, 09:46 am IST 0
കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകത്തില്‍ 500 പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം, ആര്‍സ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  കൊലപാതകത്തിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി പുതുച്ചേരി…

കോണ്‍ഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും വെല്ലുവിളിച്ച് മോദി

Posted by - Dec 17, 2019, 04:20 pm IST 0
റാഞ്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി.  ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്താന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍…

Leave a comment