രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

211 0

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കണ്ണൂർ വളപട്ടണം സ്വദേശി കെ.എ ഷാജ് പ്രശാന്ത് നൽകിയ പരാതിയിലാണ് നടപടി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ബിജെപി പ്രവർത്തകയായ അഡ്വ.പ്രേരണകുമാരി രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പാകിസ്ഥാൻ പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. 

ഈ വാർത്ത സത്യമാണെങ്കിൽ പാകിസ്ഥാൻ പതാക ഉപയോഗിച്ചതിന് കേസെടുക്കണമെന്നും, അല്ലെങ്കിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച പ്രേരണകുമാരിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Related Post

അമിത് ഷാ ഇന്ന് കേരളത്തില്‍

Posted by - Oct 27, 2018, 08:23 am IST 0
കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും .കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം നടത്തുന്നതിന് വേണ്ടിയാണ് അധ്യക്ഷന്‍ അമിത്…

രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

Posted by - Apr 9, 2019, 04:30 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന്…

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി

Posted by - Dec 12, 2018, 04:18 pm IST 0
ലഖ്​നോ: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി (എസ്​.പി) അധ്യക്ഷനും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവ്​. കോണ്‍ഗ്രസിന് സമാജ്​വാദി പാര്‍ട്ടി അധ്യക്ഷ മായാവതി…

അമിത് ഷായ്‌ക്ക് ചരിത്രമറിയില്ല, അതിന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കണം: പിണറായി  

Posted by - Apr 11, 2019, 03:50 pm IST 0
കൽപ്പറ്റ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കും അദ്ദേഹത്തിന്റെ രണ്ടാം മണ്ഡലമായ വയനാടിനുമെതിരെ വർഗീയപരാമർശം നടത്തിയ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.…

കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു

Posted by - May 28, 2018, 10:28 am IST 0
ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത്…

Leave a comment