രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ നോക്കിയെന്ന പരാതിയുമായി കോൺഗ്രസ്

234 0

ലക്‌നൗ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്‌നൈപ്പർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. അമേത്തിയിൽ പത്രിക നൽകാൻ എത്തിയ രാഹുലിന് നേരെ പലതവണ ലേസർ രശ്‌മികൾ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

ഇത് സ്‌നൈപ്പർ ഗണ്ണിൽ നിന്നുള്ള ലേസർ രശ്‌മികളാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്ത് നൽകിയിട്ടുണ്ട്.

നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയ്‌ക്കു മേൽ പച്ച നിറത്തിലുള്ള ലേസർ രശ്‌മികൾ പതിച്ചത്. ചുരുങ്ങിയ സമത്തിനുള്ളിൽ ഏഴ് തവണയാണ് ഇതുണ്ടായത്. രാഹുൽ ഗാന്ധിയുടെ തലയുടെ വലതു വശത്താണ് ലേസർ രശ്മികൾ പതിച്ചത്. ഇത് സ്‌നൈപ്പർ തോക്കിൽ നിന്നുള്ള ലേസർ രശ്‌മികളാണെന്ന് സംശയിക്കുന്നതായി കത്തിൽ പറയുന്നു. 

സംഭവത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും, അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകങ്ങൾ നടന്ന സാഹചര്യങ്ങളും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയമായ എല്ലാ വ്യത്യാസങ്ങൾക്കും ഉപരിയായി രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉത്തർപ്രദേശ് സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്വമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

Related Post

മുംബൈയിൽ ഒരു കോവിഡ് 19 മരണം കൂടി

Posted by - Mar 29, 2020, 05:40 pm IST 0
മുംബൈ: മാർച്ച് 29 മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 193 ആയി ഉയർന്നപ്പോൾ 40 കാരിയായ സ്ത്രീ നവിമുംബൈയിൽ കോവിഡ് -19 മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 3-4…

ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാം: ശിവസേന

Posted by - Nov 1, 2019, 02:00 pm IST 0
മുംബൈ: അധികാരം പങ്കിടുന്നതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിന്‌ ശമനമായില്ല. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ…

ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി

Posted by - Jan 16, 2020, 11:30 am IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി, ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇതിനെ…

വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ്  മേട്ടുപ്പാളയത്ത്‌  17 മരണം

Posted by - Dec 2, 2019, 10:15 am IST 0
കോയമ്പത്തൂര്‍: കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. മേട്ടുപ്പാളയത്തിനടത്ത് നാഡൂരില്‍…

കീഴടങ്ങാന്‍ ആവശ്യപ്പെട്ടു, എന്നാൽ അവര്‍ പോലീസിനെ ആക്രമിച്ചു, പിന്നെ സ്വയം രക്ഷക്ക് ഞങ്ങള്‍ വെടിവെച്ചു- കമ്മീഷണര്‍ വി.സി. സജ്ജനാര്‍

Posted by - Dec 6, 2019, 04:36 pm IST 0
ഹൈദരാബാദ്: പോലീസ് വെടിവെച്ചുകൊന്ന നാലുപേരും ഡോക്ടറെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികളാണെന്ന് സെറാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. മുഹമ്മദ് ആരിഫ്, ശിവ,നവീന്‍, ചെല്ല കേശവലു എന്നീ…

Leave a comment