സ്കൂളുകളില്‍ ഇനി കുട്ടികള്‍ സന്ന്യാസിമാരുടെ പ്രഭാഷണം കേള്‍ക്കണം, വന്ദേമാതരം പാടണം

374 0

ജയ്പൂര്‍: സ്കൂളുകളില്‍ ഇനി കുട്ടികള്‍ സന്ന്യാസിമാരുടെ പ്രഭാഷണം കേള്‍ക്കണം, വന്ദേമാതരം പാടണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ നിന്നാണ് ഇതിന്റെ തുടക്കം. മധ്യപ്രദേശില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടപ്പിലാക്കിയിരുന്നു. എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതിയതും, മധ്യപ്രദേശിലെ സ്‌ക്കൂള്‍കുട്ടികളെ കൊണ്ട് ഹാജറിനു പകരം ജയ്ഹിന്ദ് പറയിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു.

 സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് എല്ലാ മൂന്നാം ശനിയാഴ്ചയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ വിശുദ്ധ വ്യക്തികളുടെ പ്രഭാഷണ ശകലങ്ങള്‍ കേള്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുള്ളത്. ശനിയാഴ്ചകള്‍ ഇനിമുതല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും. ഈ ദിവസങ്ങളില്‍ അധ്യാപകരും, പ്രധാനാധ്യാപകരും, അതാതു പ്രദേശത്തെ പ്രമുഖരായ വ്യക്തികളും വിദ്യാര്‍ത്ഥികളോടു സംസാരിക്കുകയും, സാരോപദേശ കഥകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യും. 

ഇതിന് പിന്നാലെ രാജസ്ഥാനിലെ സ്കൂളുകളിലും സര്‍ക്കാര്‍ കാവി വല്‍ക്കരണം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. മാസത്തിലെ ആദ്യത്തെ ശനിയാഴ്ച പ്രശസ്ത വ്യക്തികളുടെ ജീവചരിത്രവും, രണ്ടാമത്തെ ശനിയാഴ്ച ഗുണപാഠകഥകളും വിദ്യാര്‍ത്ഥികളെ വായിച്ചു കേള്‍പ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. വിശുദ്ധരുടെ ജീവിതകഥകള്‍ വായിച്ചു കേള്‍പ്പിക്കുന്നതുവഴി വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനാകുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി വ്യക്തമാക്കി.
 

Related Post

വിമാനത്തിൽ അർണാബ് ഗോസ്വാമിയെ ചോദ്യംചെയ്ത കുണാൽ കാംറയെ നാലു കമ്പനികള്‍ വിലക്കി

Posted by - Jan 30, 2020, 09:28 am IST 0
ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ ചോദ്യംചെയ്ത ആക്ഷേപഹാസ്യകലാകാരൻ കുണാൽ കാംറയെ നാലു വിമാനക്കമ്പനികൾ വിലക്കി. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ…

ഇന്‍ഡിഗോ എയര്‍ലൈന്‍സ് വന്‍ ഓഫറുകള്‍ നൽകുന്നു   

Posted by - Feb 12, 2020, 01:22 pm IST 0
ഡല്‍ഹി: വാലെന്റിൻ ഡേ ഓഫറായി  യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 11 മുതല്‍…

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം 

Posted by - Apr 22, 2018, 08:46 am IST 0
ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം  പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ…

കോവിഡ് മുംബൈ മലയാളി മരണപ്പെട്ടു

Posted by - May 26, 2020, 09:00 pm IST 0
മരണപ്പെടുന്നത് എട്ടാമത്തെ മലയാളി മുംബൈ: കോവിഡ് രോഗബാധിതനായി ഒരു മുംബൈ മലയാളി കൂടി മരണപ്പെട്ടു.നവിമുംബൈ കോപ്പര്‍ഖൈര്‍ണെയില്‍ താമസിക്കുന്ന തൃശൂര്‍ മാള അന്നമനട സ്വദേശി പി.ജി.ഗംഗാധരനാണ്(71) വിടപറഞ്ഞത്്.നവിമുംബൈ മുന്‍സിപ്പല്‍…

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

Posted by - Dec 3, 2018, 06:10 pm IST 0
ന്യൂഡല്‍ഹി: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചത്. ഗുജറാത്തില്‍…

Leave a comment