രാജ്യദ്രോഹ കേസുകൾ പോലീസ് റദ്ദാക്കി

408 0

പട്ന: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ 49 പ്രമുഖ വ്യക്തികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കുറ്റം പോലീസ് റദ്ദാക്കി.അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്,  രേവതി, കൊങ്കണ സെൻ ശർമ,  അമിത് ചൗധരി,  തുടങ്ങിയ വ്യക്തികൾക്കെതിരെയാണ്  സദർ പൊലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ കേസ് റദ്ദാക്കാൻ മുസാഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹ നിർദേശം നൽകുകയായിരുന്നു. അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് മോദിക്ക് കത്തയച്ചവർക്കെതിരെ രാജയദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. 

Related Post

സമാധാനവും മതസൗഹാർദ്ദവും കാത്തു സൂക്ഷിക്കണം : മോദി   

Posted by - Nov 7, 2019, 04:25 pm IST 0
ന്യൂഡൽഹി: അയോധ്യ കേസില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. രാജ്യത്ത് മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുകയെന്നത് ഓരോ പൗരന്റേയും കടമയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.  കഴിഞ്ഞ ദിവസം…

കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു 

Posted by - Apr 1, 2018, 11:09 am IST 0
കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു  കശ്മീരിൽ അനന്ത്നാഗ്, ഷോപിയാൻ എന്നീ സ്ഥലങ്ങളിൽ നടന്ന വെടിവെപ്പിൽ ഇന്ത്യൻ സൈന്യം എട്ട് ഭികരരെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു…

തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളില്‍ പരിശോധന

Posted by - May 2, 2019, 03:23 pm IST 0
ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തി. എന്‍ഐഎ അറസ്റ്റ്…

ബലാകോട്ടിൽ വീണ്ടും ജെയ്ഷെ ക്യാമ്പുകൾ സജീവം:കരസേന മേധാവി

Posted by - Sep 23, 2019, 04:29 pm IST 0
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ  തകർത്ത പാക് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബലാകോട്ടിലെ പരിശീലന കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി കരസേനാ മേധാവി ബിപിൻ റാവത്ത്…

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം: സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍ 

Posted by - Jul 9, 2018, 11:50 am IST 0
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. 377 ആം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാര്‍…

Leave a comment