ക്ഷേത്രങ്ങളില്‍ കവര്‍ച്ച: തിരുവാഭരണമടക്കം അമ്പത് പവന്‍ കവര്‍ന്നു

178 0

കൊച്ചി: എറണാകുളം പറവൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് തിരുവാഭരണമടക്കം അമ്പത് പവന്‍ കവര്‍ന്നു. കോട്ടുവള്ളി തൃക്കപുരം ദേവീക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. തൃക്കപുരം ദേവീക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണമടക്കം 30 പവന്‍ സ്വര്‍ണാഭരണവും അറുപതിനായിരം രൂപയും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനുമാണ് നഷ്‌ടമായത്. 

തൃക്കപുരം ദേവീ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ ഓട് പൊളിച്ച്‌ മോഷ്‌ടാക്കള്‍ അകത്തു കടന്നെങ്കിലും ഇവിടെ നിന്ന് സ്വര്‍ണം ലഭിക്കാത്തതിനാല്‍ ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറക്കുകയായിരുന്നു. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്. ഇതിനാല്‍ മോഷണത്തിന് പിന്നില്‍ ഒരേ സംഘം തന്നെയാണെന്നാണ് സൂചന. ക്ഷേത്രങ്ങളിലെ സി.സി.ടി.വിയും മോഷണം പോയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Post

വിദേശ വനിതയുടെ കൊലപാതകം വഴിത്തിരിവിലേക്ക് 

Posted by - May 8, 2018, 01:52 pm IST 0
തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പ്രതികളായ ഉമേഷ്, ഉദയൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ…

സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി

Posted by - Dec 31, 2018, 08:54 pm IST 0
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു.  കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍…

തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു

Posted by - Nov 18, 2018, 02:11 pm IST 0
തൃശൂര്‍: മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത…

ശബരിമലയില്‍ മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും

Posted by - Dec 14, 2018, 08:35 am IST 0
പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി…

ലിഗ കൊലക്കേസില്‍ വഴിത്തിരിവ്: രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു 

Posted by - May 2, 2018, 10:15 am IST 0
തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. പീഡനത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള്‍ പറഞ്ഞത്. പ്രദേശവാസികളായ രണ്ട് പേരുടെയും അറസ്റ്റ്…

Leave a comment