വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തിയ ആൾ പിടിയിൽ 

202 0

ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്നത്. ഏഴ് വര്‍ഷം തടവിന് പുറമെ 50,000 ദിര്‍ഹം പിഴയും ഇയാള്‍ അടയ്ക്കണം.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഇയാളുടെ മുഖത്തെ പരിഭ്രമവും പേടിയും കണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് സാധാരണ പോലെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് പേടികാരണം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പരിശോധന നടത്തുകയായിരുന്നു.

വയറിന്റെ എക്‌സ്‌റേ പരിശോധനയില്‍ അസ്വഭാവികമായ വസ്തുക്കള്‍ കണ്ടെത്തിയതോടെ ഇയാളെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗത്തിന് കൈമാറി.പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് വിശദമായ പരിശോധന നടത്തി. വയറ്റില്‍ നിന്ന് 63 മയക്കുമരുന്ന് ഗുളികളാണ് കണ്ടെത്തിയത്. 

Related Post

ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി

Posted by - Nov 9, 2018, 02:37 pm IST 0
സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുവദിച്ചത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ…

ഇന്ന് ബി​ജെ​പി ഹ​ര്‍​ത്താ​ല്‍ 

Posted by - Jul 3, 2018, 07:01 am IST 0
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഇന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്തു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട് ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു ഹ​ര്‍​ത്താ​ലി​ന്…

ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും 

Posted by - Sep 23, 2018, 12:27 pm IST 0
തൃശ്ശൂര്‍: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷോളയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഉച്ചയ്ക്ക് 12.30 ഒടെ…

സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

Posted by - Jun 1, 2018, 01:28 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ഇനി മുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പക്കണമെന്നും…

രഞ്ജി ട്രോഫി : കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

Posted by - Jan 17, 2019, 02:25 pm IST 0
തിരുവനന്തപുരം: രഞ്ജി ട്രോഫി സെമിയില്‍ കടന്ന കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേരള ടീം ചരിത്രം തിരുത്തിയിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സിനാണ്…

Leave a comment