വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

199 0

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കും. 

പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകമാവുക.അംഗനവാടി, എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്കാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ അവധി നല്‍കിയിട്ടുള്ളത്. കുട്ടനാട് താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്നും നാളെയും ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Post

ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

Posted by - May 1, 2018, 10:55 am IST 0
തൃശൂര്‍: തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് മരിച്ചത്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിയത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന…

ഇ​ടു​ക്കി അ​ണ​ക്കെട്ട് തുറന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ 

Posted by - Aug 9, 2018, 12:48 pm IST 0
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 2,400 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 2399 അടിയിലെത്തിയതോടെയാണ് ട്രയല്‍ റണ്‍…

സംസ്ഥാനത്ത് ഇന്ധന വില കുറച്ചു

Posted by - Jun 2, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഇന്ന് മു​ത​ല്‍ സ്വീ​ക​രി​ക്കും

Posted by - Jun 25, 2018, 07:50 am IST 0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഇന്ന് മു​ത​ല്‍ സ്വീ​ക​രി​ക്കും. നാ​ലു​വ​ര്‍​ഷ​മാ​യി പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​ന് അ​പേ​ക്ഷ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലാത്ത​തി​നാ​ല്‍ വ​ലി​യ തി​ര​ക്ക് അ​ധി​കൃ​ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ണ്ട്.  ഇത് കാ​ര​ണം ഉ​ണ്ടാ​കാ​നി​ട​യു​ള്ള…

Leave a comment