ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

159 0

കൊച്ചി: ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ​ മകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മാതാവിനും വെ​ട്ടേറ്റു. പെരുമ്പാവൂര്‍ ഓടക്കാലി പുന്നയം ശ്രീകൃഷ്​ണ ഭവനില്‍ മനോജ്​ (46) ആണ്​ തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ഇവര്‍ താമസിക്കുന്ന ചേരാനെല്ലൂര്‍ കുന്നുംപുറം എസ്​.ബി.​എ ജംഗ്ഷന് സമീപത്തെ ക്വാര്‍​ട്ടഴ്​സിലാണ്​ സംഭവം. മനോജിന്റെ ഭാര്യ തൃക്കാരിയൂര്‍ ആയക്കാട്ട്​ മുല്ലാട്ട്​ വീട്ടില്‍ സന്​ധ്യക്കാണ്​ (32) ഗുരുതരമായി പരിക്കേറ്റത്. 

സന്​ധ്യയും, കഴുത്തിന്​ പിന്നിലും ചെവിയിലും വെ​ട്ടേറ്റ മാതാവ്​ ശാരദയും ഇടപ്പള്ളി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. അമൃത ആശുപത്രിയില്‍ നഴ്​സാണ്​ സന്​ധ്യ. വെ​ട്ടേറ്റ്​ സന്​ധയുടെ ഒരു കൈ അറ്റുതൂങ്ങി. മുഖത്തും ഗുരുതരമായി പരിക്കുണ്ട്​. വെ​ട്ടേറ്റ സന്​ധ്യ പുറത്തേക്ക്​ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ കുഴഞ്ഞു വിണു. 

കൃത്യം നടത്തിയ ശേഷം വീട്ടിലേക്ക്​ ഓടിക്കയറി കുളിമുറിയുടെ വാതിലടച്ച്‌​ മനോജ്​ തൂങ്ങി മരിക്കുകയായിരുന്നു. 13 വര്‍ഷം മുമ്പ്​ വിവാഹിതരായ മ​നോജും സന്​ധ്യയും കുടുംബ പ്രശ്​നങ്ങള്‍ മൂലം രണ്ടു വര്‍ഷമായി പൂര്‍ണമായും അകന്നുകഴിയുകയാണ്​. വിവാഹ മോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ്​ സംഭവം. ഇന്നലെ രാവിലെ കുട്ടിയെ സ്​കൂളില്‍ കൊണ്ടു വിട്ട്​ മടങ്ങിവരുന്നതിനിടെ മനോജ്​ ക്വാര്‍ട്ടേഴ്​സ്​ പരിസരത്ത പതുങ്ങിയിരുന്ന്​ സന്​ധ്യയെ ആക്രമിക്കുകയായിരുന്നു.
 

Related Post

കണ്ണൂര്‍ ടൗണില്‍ മാവോയിസ്റ്റുകള്‍

Posted by - Dec 29, 2018, 08:59 pm IST 0
കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങി വന്ന സംഘത്തില്‍ ഒരു വനിത അടക്കം നാല് പേരാണ് തോക്കേന്തി…

സ്വകാര്യഗ്രൂപ്പിനെ ശബരിമല സന്നിധാനത്തെ അന്നദാന ചുമതല ഏല്‍പ്പിച്ചതായി പരാതി 

Posted by - Nov 24, 2018, 08:09 am IST 0
പത്തനംതിട്ട : സ്വകാര്യഗ്രൂപ്പിനെ ശബരിമല സന്നിധാനത്തെ അന്നദാന ചുമതല ഏല്‍പ്പിച്ചതായി പരാതി . ദേവസ്വം ബോര്‍ഡ് ചുമതല നല്‍കിയത് ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ്. എന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന…

കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായി

Posted by - Jul 7, 2018, 09:36 am IST 0
കോട്ടയം: കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായതായി പോലീസില്‍ പരാതി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ നല്‍കിയ…

പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം 

Posted by - Apr 20, 2018, 07:05 am IST 0
പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം  പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം 36 മണിക്കൂർ നീണ്ടുനിൽക്കുന്ന വിശ്വവിസ്മയത്തിനു കണികളാകാൻ ലോകംതന്നെ ഇന്ന് തൃശൂരിലേക്ക്.    തൃശ്ശൂര്‍പ്പൂരത്തിന്റെ ഐതിഹ്യങ്ങള്‍⭕*  പെരുവനം…

ബിജെപിയുടെ സമരപ്പന്തലില്‍ ഓടിക്കയറി ആത്മഹത്യാ ശ്രമം

Posted by - Dec 13, 2018, 08:26 am IST 0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഉള്ള ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടന്നു . മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക്…

Leave a comment