ഐപിഎല്ലിൽ ഇന്ന് ചെന്നൈ – രാജസ്ഥാൻ പോരാട്ടം

217 0

ജയ്പൂര്‍: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ആറ് കളിയിൽ അഞ്ചിലും ജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ.

പരിചയസമ്പന്നരായ താരനിരയാണ് ചെന്നൈയുടെ കരുത്ത്. ബാറ്റിംഗിലും ബൗളിംഗിലും ചെന്നൈ താരങ്ങൾ ഉഗ്രൻ ഫോമിലാണ്. അ‍ഞ്ച് കളിയിൽ ഒറ്റ ജയം മാത്രമുള്ള രാജസ്ഥൻ ലീഗിൽ ഏഴാം സ്ഥാനത്താണ്. സഞ്ജു സാംസൺ പരുക്കിൽ നിന്ന് മോചിതനാവാത്തത് രാജസ്ഥാന് തിരിച്ചടിയാവും.

ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, രാഹുൽ ത്രിപാഠി, ബെൻ സ്റ്റോക്സ് എന്നിവരുടെ പ്രകടനവും തൃപ്തികരമല്ല. ഇരുടീമും 21 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.  ചെന്നൈ 13ലും രാജസ്ഥാൻ എട്ടിലും ജയിച്ചു.

Related Post

ജയത്തോടെ വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി സണ്‍റൈസേഴ്സ്    

Posted by - Apr 30, 2019, 07:00 pm IST 0
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഡേവിഡ് വാര്‍ണര്‍ക്ക് ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യാത്രയപ്പ്. 56…

റയല്‍ മാഡ്രിഡ്​ പരിശീലകസ്ഥാനം സിദാന്‍ രാജിവെച്ചു

Posted by - May 31, 2018, 05:14 pm IST 0
റയല്‍ മാഡ്രിഡ്​ പരിശീലകസ്ഥാനം സിദാന്‍ രാജിവെച്ചു. ഈ സീസണ്‍ തുടക്കത്തില്‍ ല ലീഗെയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സിദാന്‍ രാജി വെക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗിലെ…

അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു

Posted by - Jun 27, 2018, 08:49 am IST 0
സെന്റ് പീറ്റേഴ്‌സബര്‍ഗ്: ഫിഫ ലോക കപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു. ചൊവ്വാഴ്ച രാത്രി നൈജീരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ…

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ  ചൈനീസ് പര്യടനം റദ്ദാക്കി

Posted by - Feb 7, 2020, 04:37 pm IST 0
ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മാര്‍ച്ച് 14 മുതല്‍ 25 വരെ നടത്താനിരുന്ന ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ…

കപ്പലണ്ടി വിറ്റു നടന്ന ഭൂതകാല ഓര്‍മകൾ വെളിപ്പെടുത്തി ചെന്നൈ ദക്ഷിണാഫ്രിക്കന്‍ താരം

Posted by - Apr 17, 2018, 06:44 pm IST 0
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അനിയനൊപ്പം റോഡരികില്‍ കപ്പലണ്ടി വിറ്റ കയ്പു നിറഞ്ഞ തന്റെ ബാല്യകാല ഓര്‍മകളെ വെളിപ്പെടുത്തി ചെന്നൈ ദക്ഷിണാഫ്രിക്കന്‍ താരം. 50 ലക്ഷം രൂപ നല്‍കി…

Leave a comment