ഐപിഎല്ലിൽ ഇന്ന് ചെന്നൈ – കൊൽക്കത്ത പോരാട്ടം

319 0

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് രാത്രി എട്ടിന് മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഉഗ്രൻ ഫോമിലുള്ള കൊൽക്കത്തയും ചെന്നൈയും അഞ്ചിൽ നാല് കളിയും ജയിച്ച് എട്ട് പോയിന്‍റുമായി ഒപ്പത്തിനൊപ്പമാണ്. 

ആന്ദ്രേ റസലിന്‍റെ ബാറ്റിംഗ് കരുത്താവും കളിയിലെ ശ്രദ്ധാകേന്ദ്രം. അസാധ്യഫോമിൽ ബാറ്റുവീശുന്ന റസൽ കൊൽക്കത്തയ്ക്ക് നൽകുന്നത് അവിശ്വസനീയ വിജയങ്ങൾ. ക്രിസ് ലിൻ, റോബിൻ ഉത്തപ്പ, നിതീഷ് റാണ എന്നിവരും ഫോമിൽ.  ഇതേസമയം പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. 

ധോണിയും റെയ്നയും ഡുപ്ലെസിയും വാട്‌സണുമെല്ലാം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാൽ കെൽപുള്ളവർ. പരുക്കേറ്റ ഡ്വെയിൻ ബ്രാവോയുടെ അഭാവം ചെന്നൈക്ക് തിരിച്ചടിയാവും. 

ഇരുടീമിനുമുള്ളത് ഒന്നാംകിട സ്‌പിന്നർമാർ. 

ഹർഭജൻ സിംഗും ഇമ്രാൻ താഹിറും രവീന്ദ്ര ജഡേജയും ചെന്നൈയ്ക്കും പിയൂഷ് ചൗളയും കുൽദീപ് യാദവും സുനിൽ നരൈനും കൊൽക്കത്തയ്ക്കും പന്തെറിയും. 

ഇതിന് മുൻപ് ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ചെന്നൈ 12ലും കൊൽകത്ത എട്ടിലും ജയിച്ചു.

Related Post

ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍

Posted by - Mar 11, 2018, 07:42 am IST 0
ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍ ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ രണ്ടുടീമുകളും ഓരോരോ ഗോളുകൾ നേടി സമനിലയിൽ കളി അവസാനിച്ചു. …

ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി 

Posted by - Mar 28, 2018, 07:48 am IST 0
ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി  ബ്രസീൽ ജർമനിയെ ഒന്നേ പൂജ്യം എന്ന നിലക്ക് ഗോൾ നേടി ജർമനിയോട് മധുര പ്രതികാരം വീട്ടി. കഴിഞ്ഞ ലോക കപ്പ് മത്സരത്തിൽ…

ഐപിഎല്ലിൽ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർകിങ്‌സ്‌

Posted by - Apr 4, 2019, 11:49 am IST 0
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…

ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍

Posted by - Jun 1, 2018, 01:32 pm IST 0
ഐസിസിയുടെ ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍. നിലവില്‍ 12 ടീമുകളുണ്ടായിരുന്ന പട്ടികയിലേക്ക് നാല് പുതിയ ടീമുകളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു ഐസിസി. നിലവില്‍ 28 പോയിന്റുമായി സ്കോട്‍ലാന്‍ഡ് പതിമൂന്നാം…

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന്  ഏഴാം തോല്‍വി

Posted by - Apr 16, 2019, 11:40 am IST 0
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴാം തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍…

Leave a comment