ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും: ടിക്കാറാം മീണ

259 0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇത്തവണ വൈകും. ഓരോ മണ്ഡലത്തിലേയും 5 ബൂത്തുകളിലെ വിവി പാറ്റ് രസീത് എണ്ണണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്. 5 മണിക്കൂറെങ്കിലും ഇതിന് വേണ്ടി വരുമെന്നും വൈകിട്ടോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂവെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. 

ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകൾ എണ്ണണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇതുപ്രകാരം 4120 നിയമസഭ മണ്ഡലങ്ങളിലായി 20,600 വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകളാകും ഈ തെരഞ്ഞെടുപ്പിൽ എണ്ണേണ്ടിവരിക. 

നിലവിൽ ഓരോ മണ്ഡലത്തിലും ഒരു വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകൾ എണ്ണാറുണ്ട്. ഇത് അഞ്ച് മടങ്ങായി ഉയര്‍ത്തുകയാണ് കോടതി ചെയ്തത്. 

50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ആംആദ്മി, ടിഡിപി ഉൾപ്പടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

അതേസമയം 50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണുന്നത് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. 

Related Post

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കും

Posted by - Apr 16, 2018, 07:05 am IST 0
സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കും  കർണാടക തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ മത്സരിക്കും. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ഒരേഒരു മണ്ഡലത്തിൽ മാത്രമാണ് അദ്ദേഹം മത്സരിക്കുന്നത്. സിദ്ധരാമയ്യയുടെ സ്ഥിരം മണ്ഡലത്തിൽ…

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് 

Posted by - Nov 8, 2018, 08:14 pm IST 0
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…

രസ്മി താക്കറെ സാമ്‌ന എഡിറ്റർ പദവിയിലേക്ക്

Posted by - Mar 2, 2020, 11:49 am IST 0
മുംബൈ : ശിവസേനയുടെ മുഖ പത്രമായ സാമ്‌നയുടെ എഡിറ്ററായിരുന്ന ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ സ്ഥാനമൊഴിഞ്ഞിടത്തേക്കാണ് അദ്ദേഹത്തിന്റെ പത്നി രസ്മി സ്ഥാനം ഏറ്റെടുക്കുന്നത് 1988 ജനുവരി 23…

കേരളം കോൺഗ്രസിന്റെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

Posted by - Jan 14, 2020, 09:31 am IST 0
തിരുവനന്തപുരം; കേരള കോണ്‍ഗ്രസിന്റെ ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ്…

രാഹുലും പ്രിയങ്കയും വയനാട്ടില്‍  

Posted by - Apr 4, 2019, 11:35 am IST 0
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക…

Leave a comment