നേതാക്കള്‍ ഈയാഴ്ച ഡല്‍ഹിക്ക്; പുതിയ യു.ഡി.എഫ് കണ്‍വീനറും ഡി.സി.സി അധ്യക്ഷന്‍മാരും വരും; ഇന്ന് യുഡിഎഫ് യോഗം  

531 0

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തോടെ സംസ്ഥാനകോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ക്കായി കേരളാനേതാക്കള്‍ ഈയാഴ്ച ഡല്‍ഹിക്ക്തിരിക്കും. തിരഞ്ഞെടുപ്പില്‍ജയിച്ച എം.പിമാരായ വര്‍ക്കിംഗ് പ്രസിഡന്റുമാരെ മാറ്റുന്നകാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കും.എം.എം ഹസ്സനോ കെ.വി.തോമസോ യു.ഡി.എഫ് കണ്‍വീനറാകാന്‍ സാധ്യതയുണ്ട്.തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പാതിവഴിയില്‍ നിര്‍ത്തിയ പുന:സംഘടനയിലൂടെപാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് കെപിസിസി അധ്യക്ഷന്‍മുല്ലപള്ളി രാമചന്ദ്രന്റെ ശ്രമം.നിര്‍ണ്ണായകമായ ആറ് തസ്തികകളില്‍ പുതിയ ആളെകണ്ടെത്തണം. കെ.സുധാകരനും കൊടിക്കുന്നിലുംഎം.പിമാരായതിനാല്‍ ഇവരെമാറ്റി പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കണോഎന്നുള്ളതാണ് പ്രധാന വിഷയം.എം.ഐ ഷാനവാസിന്റെമരണത്തെ തുടര്‍ന്ന് നിലവില്‍ഒരു വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ട്.ഒരാള്‍ക്ക് ഒരു പദവി എന്നതാണ് മുല്ലപ്പള്ളിയുടെ ലൈന്‍.ഇന്ന് യുഡിഎഫ് യോഗവുംനാളെ കെ.പി.സി.സി നേതൃയോഗവും രാഷ്ട്രീയകാര്യസമിതിയും ഉണ്ട്.പക്ഷേ ദില്ലിയിലെ ചര്‍ച്ചകളിലാകും അന്തിമതീരുമാനമെടുക്കുക. ബെന്നി ബെഹന്നാന്‍എംപിയായതോടെ പുതിയകണ്‍വീനറെ കണ്ടെത്തണം.എം.എം ഹസ്സന്റെ പേരാണ്‌സജീവമായി പരിഗണിക്കുന്നത്. കെ.പി.സി.സി സ്ഥാനം ഒഴിഞ്ഞ ഹസ്സന് പ്രധാനസ്ഥാനം നല്‍കണമെന്നാണ്എ ഗ്രൂപ്പ് നിലപാട്.തിരഞ്ഞെടുപ്പില്‍ കിട്ടിയ ന്യൂനപക്ഷവിഭാഗത്തിന്റെ അകമഴിഞ്ഞ സഹായം ഹസ്സന്റെസാധ്യത കൂട്ടുന്നു.എറണാകുളം സീറ്റ് ഹൈബിക്ക് വിട്ടുകൊടുത്ത കെവിതോമസിന്റെ പേരുംകണ്‍വീനര്‍ സ്ഥാനത്തേക്കുപരിഗണിക്കുന്നു. മത്സരരംഗത്തു നിന്നും മാറുമ്പോള്‍മാന്യമായ പരിഗണന കെ.വി.തോമസിന് ഹൈക്കമാന്‍ഡ്ഉറപ്പ് നല്‍കിയതാണ്. ടി.എന്‍.പ്രതാപനും വി.കെ. ശ്രീകണ്ഠനും ജയിച്ചതോടെ രണ്ട്പുതിയ ഡി.സി.സികള്‍ക്കുംപ്രസിഡന്റുമാരെയും കണ്ടെത്തണം. അതോടൊപ്പം ചിലഡി.സി.സി.കളിലും അഴിച്ചുപണി വന്നേക്കാം. ആലപ്പുഴയില്‍തോറ്റ ഷാനിമോള്‍ ഉസ്മാന്പദവി നല്‍കണമെന്ന് ഗ്രൂപ്പുകള്‍ക്ക് അതീതമായ അഭിപ്രായം ഉണ്ട്.

Related Post

 ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരെന്ന് കമല്‍ ഹാസന്‍

Posted by - Nov 7, 2018, 07:23 pm IST 0
ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20…

ഗോപിനാഥിനെ അനുനയിപ്പിച്ച് സുധാകരന്‍; രണ്ടു ദിവസത്തിനകം പരിഹാരമെന്ന് ഉറപ്പ്  

Posted by - Mar 6, 2021, 10:29 am IST 0
പാലക്കാട്: റിബല്‍ ഭീഷണിയുയര്‍ത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് കെ സുധാകരന്‍. അനുയോജ്യമായ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരന്‍ ഗോപിനാഥിനെ…

അഭിമന്യു കൊലപാതകം: നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ 

Posted by - Jul 5, 2018, 10:37 am IST 0
കൊച്ചി: അഭിമന്യു കൊലപാതകകേസുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പോലീസ് പിടിയിലായത്. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പൊലീസ്…

അണികളുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടി  

Posted by - Mar 15, 2021, 07:30 am IST 0
കോഴിക്കോട്: അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് കുറ്റ്യാടി സീറ്റ് സിപിഎം തിരിച്ചെടുത്തു. ഇവിടെ  കെപി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍ 

Posted by - Oct 24, 2018, 08:48 pm IST 0
ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ല എന്നത് കൂടി മുഖ്യമന്ത്രി മനസിലാക്കണമെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഹുലിന്റെ പ്രതികരണം.ശബരിമല…

Leave a comment