രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകുന്നേരം ഏഴിന്  

256 0

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളരണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍വ്യാഴാഴ്ച വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരുംഅന്നേ ദിവസം സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.രാഷ്ട്രപതി റാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് സമയംഅറിയിച്ചത്. കഴിഞ്ഞദിവസംമോദി രാഷ്ട്രപതിയെ കണ്ട്‌സര്‍ക്കാര്‍ രൂപീകരിക്കാനുള്ളഅവകാശവാദം ഉന്നയിച്ചിരുന്നു. രാഷ്ട്രപതി ഭവനിലാണുസത്യപ്രതിജ്ഞാ ചടങ്ങുകള്‍നടക്കുക.

ബി.ജെ.പി നയിക്കുന്നഎന്‍.ഡി.എ മുന്നണി 352 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ഭരണത്തുടര്‍ച്ച നേടിയത്.രാഷ്ട്രപതി ഭവനില്‍ നടക്കുന്നസത്യപ്രതിജ്ഞാ ചടങ്ങില്‍വിവിധ ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ആദ്യ യാത്രമാലദ്വീപിലേക്ക്.രണ്ടാംതവണയും പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നനരേന്ദ്ര മോദിയുടെ ഇത്തവണത്തെ ആദ്യ വിദേശപര്യടനംമാല ദ്വീപിേലക്ക ്. ജൂണ്‍ പകുതിയോടെയാകും അദ്ദേഹം മാലദ്വീപ് സന്ദര്‍ശിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹംആദ്യം സന്ദര്‍ശിക്കുക മാലദ്വീപആയിരിക്കുമെന്ന് നയതന്ത്രഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.റിപ്പോര്‍ട്ട് ചെയ്തു. 2014-ല്‍അധികാരമേറ്റതിന് പിന്നാലെഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര.ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് നരേന്ദ്ര മോദി മാലദ്വീപില്‍ എത്തുന്നത്. ലോക്‌സഭതിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെമാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിംമുഹമ്മദ് സ്വാലിഹ് അഭിനന്ദനമറിയിച്ചിരുന്നു.

Related Post

അസമില്‍ അക്രമം കുറഞ്ഞു; ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവിൽ ഇളവ് 

Posted by - Dec 14, 2019, 02:06 pm IST 0
ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ കര്‍ഫ്യൂവിൽ ഇളവ് നല്‍കി.  എന്നാല്‍ അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ…

മുംബൈ നഗരത്തെ വിഴുങ്ങിക്കൊണ്ട് ശക്തമായ മഴ തുടരുന്നു

Posted by - Jul 4, 2018, 08:06 am IST 0
മുംബൈ നഗരത്തെ വിഴുങ്ങിക്കൊണ്ട് ശക്തമായ മഴ തുടരുന്നു. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. അതിനാല്‍തന്നെ, ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മാത്രമല്ല, 3-4 ദിവസങ്ങള്‍ക്കുള്ളില്‍ മഴ വീണ്ടും ശക്തിയാര്‍ജിക്കുമെന്നും, നഗരത്തില്‍…

ഗുഡ്വിൻ ജ്വല്ലേഴ്സ് ഉടമകൾ ഒളിവിൽപോയി 

Posted by - Oct 29, 2019, 05:53 pm IST 0
മുംബൈ: മുംബൈയിലും കേരളത്തിലും പ്രാന്തപ്രദേശങ്ങളിൽ റീട്ടെയിൽ സ്റ്റോറുകളുള്ള ഗുഡ്വിൻ ജ്വല്ലേഴ്‌സ് ഉടമകൾ ഒളിവിൽ. കഴിഞ്ഞ 4-5 ദിവസങ്ങൾ മുതൽ അവരെപ്പറ്റി യാതൊരു വിവരവുമില്ല.ഗോഡ്വിന്റെ എല്ലാ ജ്വല്ലറി ഷോപ്പുകളും…

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

കശ്മീരില്‍  പലയിടത്തും വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി  

Posted by - Sep 28, 2019, 03:30 pm IST 0
കശ്മീര്‍ :കശ്മീരിൽ  തുടരുന്ന കര്‍ശന നിയന്ത്രങ്ങള്‍ക്ക് പിന്നാലെ കശ്മീരില്‍ ചിലയിടങ്ങളില്‍ വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ ചിലയിടങ്ങളില്‍ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍…

Leave a comment