അഞ്ചാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  

286 0

ഡല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലുമാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന മണ്ഡലങ്ങള്‍. രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മല്‍സരിക്കുന്ന അമേഠിയില്‍ കൊട്ടിക്കലാശത്തിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ എത്തും. മണ്ഡലത്തില്‍ റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും.

പ്രിയങ്ക ഗാന്ധി അമേഠിയിലും റായ് ബറേലിയിലും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തില്‍ യുപിയില്‍ പ്രചാരണം നടത്തിയത്. കോണ്‍ഗ്രസ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലും ബിഹാറിലും ഇന്ന് പ്രചാരണം നടത്തും.

Related Post

നിക്ഷേപത്തിന് ലോകത്തിൽ ഇന്ത്യയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം: നിർമല സീതാരാമൻ

Posted by - Oct 17, 2019, 01:39 pm IST 0
വാഷിങ്ടണ്‍: ഇന്ത്യയെക്കാള്‍ അനുയോജ്യമായ  സ്ഥലം ലോകത്തെവിടെയും നിക്ഷേപകര്‍ക്ക് കണ്ടെത്താൻ സാധിക്കുകയില്ലെന്ന്  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.  ജനാധിപത്യ സൗഹൃദവും മൂലധന ഭക്തിയും നിറഞ്ഞതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍…

പതിനേ‍ഴുകാരനെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കി യുവതിയും മകളും 

Posted by - Jun 30, 2018, 03:10 pm IST 0
ഷിംല: പതിനേ‍ഴുകാരനെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയ നേപ്പാള്‍ സ്വദേശിനികള്‍ക്കെതിരെ കേസ്. നേപ്പാള്‍ സ്വദേശികളായ 45 വയസ്സുള്ള അമ്മയ്ക്കും 22 വയസ്സുകാരിയായ മകള്‍ക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ…

രാത്രിയാത്രാ നിരോധനം തുടരും 

Posted by - Aug 4, 2018, 09:15 am IST 0
ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന…

കോയീ റോഡ് പര്‍ നാ നികലെ : കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി

Posted by - Mar 25, 2020, 03:27 pm IST 0
ന്യൂഡല്‍ഹി: കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍, ഹിന്ദിയില്‍ എഴുതിത്തയ്യാറാക്കിയ പോസ്റ്റര്‍ കാണിച്ചാണ് പ്രധാനമന്ത്രി നിര്‍വചനം പറഞ്ഞത്. കൊ=കോയീ (ആരും), റോ= റോഡ്…

Leave a comment