ഭരണഘടനയെ വണങ്ങി, മുതിര്‍ന്ന നേതാക്കളെ വന്ദിച്ച്, കക്ഷിനേതാക്കളെ കൂടെനിര്‍ത്തി മോദി രണ്ടാമൂഴത്തില്‍ പുത്തന്‍ശൈലിയുമായി  

355 0

ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാക്കളെ കാല്‍തൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉള്‍പ്പടെയുള്ള എല്ലാ എന്‍ഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും രണ്ടാമൂഴത്തില്‍ ഒരു പാട് മാറ്റങ്ങളുമായി നരേന്ദ്ര മോദി. 303 സീറ്റിന്റെ മേല്‍ക്കൈ ഉള്ളപ്പോഴും സഖ്യകക്ഷികളെയെല്ലാം കൂടി നിര്‍ത്തി എല്ലാവരുടെയും സര്‍ക്കാരെന്ന സന്ദേശം കൂടി നല്‍കുന്നു മോദി.

എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സെന്‍ട്രല്‍ ഹാളില്‍ വച്ചിരുന്ന ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു. എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും തന്റേതെന്ന് രാഷ്ട്പതിയെ കണ്ടശേഷം മോദി പറഞ്ഞു.

മോദി ഇന്ന് സ്വദേശമായ ഗുജറാത്തിലേക്ക് പോകും. അഹമ്മദാബാദിലെത്തുന്ന മോദി, സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അമ്മ ഹീരാബെന്‍ മോദിയെ സന്ദര്‍ശിക്കാനും അനുഗ്രഹം വാങ്ങാനുമാണ് എത്തുന്നത്. നാളെ മോദി സ്വന്തം മണ്ഡലമായ വാരണസിയില്‍ എത്തി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 30 നാകും മോദിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാചടങ്ങില്‍ ലോകനേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അടക്കമുള്ളവര്‍ സംബന്ധിക്കുമെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പില്‍ 352 സീറ്റ് നേടിയാണ് എന്‍ഡിഎ തുടര്‍ഭരണം പിടിച്ചത്. ബിജെപിക്ക് ഒറ്റയ്ക്കുതന്നെ 303 സീറ്റ് ലഭിച്ചു.

Related Post

വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

Posted by - Mar 29, 2020, 05:45 pm IST 0
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന്…

കൂടുതല്‍ ബലാത്സംഗം ചെയ്തിട്ടുള്ളത്‌ നെഹ്‌റു: സാധ്വി പ്രാച്ചി

Posted by - Dec 9, 2019, 02:52 pm IST 0
മീററ്റ്: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി. ഏറ്റവും കൂടുതല്‍ ബലാത്സംഗം നടത്തിയത്‌ നെഹ്‌റുവായിരുന്നുവെന്നും അദ്ദേഹമാണ് രാമന്റെയും കൃഷ്ണന്റെയും രാജ്യമായ…

നിര്‍ഭയയുടെ അമ്മ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്

Posted by - Jan 18, 2020, 12:15 pm IST 0
ന്യൂദല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്. ആശാദേവി സോണിയ ഗാന്ധിയുടെ മാതൃകയാണ് പിന്തുടരേണ്ടത്.  …

 മോക്ഷേഷ് സന്യാസത്തിലേക്ക്

Posted by - Apr 23, 2018, 09:39 am IST 0
 മുംബൈയിലെ ബിസിനസ് വമ്പൻ സന്ദീപ് സേഥിന്റെ പുത്രനും ചാർട്ടേഡ് അക്കൗണ്ടെന്റുമായ മോക്ഷേഷ് എന്ന ഇരുപത്തിനാലുകാരൻ ജൈനമത സന്യാസിയാകാൻ പോകുന്നു. നൂറുകോടിൽ ഏറെ വരുന്ന സമ്പാദ്യം ഉപേക്ഷിച്ച് സന്യാസം…

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

Posted by - Oct 9, 2019, 03:34 pm IST 0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനംകൂടി വര്‍ധിപ്പിച്ചു. ഇതോടെ നിലവില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി ഉയർന്നു.  പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്)…

Leave a comment