ശബരിമലയില്‍ വഴിപാടായി ലഭിച്ച 40കിലോ സ്വര്‍ണവും നൂറുകിലോ വെള്ളിയും കാണാതായി; ഇന്നു സ്‌ട്രോംഗ് റൂം തുറന്നു പരിശോധന

149 0

പത്തനംതിട്ട: ശബരിമലയില്‍വഴിപാടായി കിട്ടിയസ്വര്‍ണത്തിലും വെള്ളിയിലുംകുറവു കണ്ടെത്തി. 40 കിലോസ്വര്‍ണത്തിന്റെയും 100 കിലോവെള്ളിയുടെയും കുറവുകളാണ് നിഗമനം. സ്വര്‍ണവുംവെള്ളിയും സട്രോംഗ് റൂമില്‍നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നും സംസ്ഥാനഓഡിറ്റ് വിഭാഗം ശബരിമലസ്‌ട്രോംഗ് റൂം ഇന്ന് തുറന്ന്പരിശോധിക്കും. ഹൈക്കോടതിനിയോഗിച്ച ദേവസ്വം ഓഡിറ്റ്‌വിഭാഗമാണ് പരിശോധനനടത്തുക.ക്രമക്കേട് കണ്ടെത്തിയാല്‍കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്പ്രസിഡന്റ് എ. പദ്മകുമാര്‍അറിയിച്ചു. ആറ് വര്‍ഷമായിസ്‌ട്രോംഗ് റൂം തുറന്നിട്ടില്ല.ക്രമക്കേട് നടന്നോ എന്നറിയണമെങ്കില്‍ സ്‌ട്രോംഗ് റൂംപരിശോധിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്പറഞ്ഞു.

സ്വര്‍ണത്തിലും വെള്ളിയിലും കുറവുണ്ടായെന്ന വിവരത്തെത്തുടര്‍ന്നുതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്പ്രസിഡന്റിനോടു മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ വിശദീകരണം ചോദിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും മന്ത്രിപറഞ്ഞു.

ശബരിമലയില്‍ വഴിപാടായി ലഭിച്ചിരിക്കുന്ന സ്വര്‍ണവും വെള്ളിയും അടക്കംവിലപിടിപ്പുള്ള വസ്തുക്കളുടെകാര്യത്തിലാണ് കുറവുവന്നിരിക്കുന്നത്. ഇതു സംന്ധിച്ച്‌ദേവസ്വം വിജിലന്‍സിന് ചിലപരാതികള്‍ ലഭിച്ചിരുന്നു.ഇതിന്റെഅടിസ്ഥാനത്തിലാണ്‌സംസ്ഥാന ഓഡിറ്റ് വിഭാഗംനാളെ സ്‌ട്രോംഗ് റൂം തുറന്ന്പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.ദേവസ്വം ബോര്‍ഡില്‍നിന്നും വിരമിച്ചിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെസമീപിച്ചതിനെ തുടര്‍ന്നാണ്ഓഡിറ്റിംഗിന് അനുകൂലമായസാഹചര്യമുണ്ടായത്.മോഹനന്‍ എന്ന ഈ ഉദ്യോഗസ്ഥന്‍ തന്റെ ചുമതല കൈമാറാത്തതിനാലാണ് ദേവസ്വംബോര്‍ഡ് ആനുകൂല്യങ്ങള്‍നിഷേധിച്ചത്. ഇതേ തുടര്‍ന്ന്ചുമതല കൈമാറും മുന്‍പ് ഓഡിറ്റിംഗ് നടത്തണമെന്ന് ചട്ടംപാലിച്ചാണ് ഇന്ന് സ്‌ട്രോംഗ്‌റൂം തുറന്ന് പരിശോധിക്കുന്നതെന്നും പ്രസിഡന്റ്പറഞ്ഞു.

 2017-ന് ശേഷം മൂന്ന്‌വര്‍ഷത്തെ വഴിപാട് വസ്തുകളാണ് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകള്‍ ഇല്ലാത്തത്. ഇന്നു 12 മണിക്കാണ് സ്‌ട്രോംഗ്‌റൂം മഹസര്‍ പരിശോധിക്കുക.ആറന്മുളയിലുള്ള സ്‌ട്രോംഗ്‌റൂം മഹസറാണ് പരിശോധിക്കുക. ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ്പരിശോധന നടത്തുക.

Related Post

ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി    

Posted by - Nov 20, 2019, 01:54 pm IST 0
ന്യൂഡല്‍ഹി: ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. മറ്റ് ക്ഷേത്രങ്ങളെ ശബരിമലയുമായി…

വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Posted by - Feb 14, 2020, 05:57 pm IST 0
തിരുവനന്തപുരം:  വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടിൽ കയറിയ പാമ്പിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം…

പ്രളയസെസ് നാളെമുതല്‍; 928 ഉത്പന്നങ്ങള്‍ക്ക് വില കൂടും  

Posted by - Jul 31, 2019, 07:37 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെമുതല്‍ പ്രാബല്യത്തില്‍. 12%,18% 28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്കാണ് സെസ്. പ്രളയാനന്തര പുനര്‍…

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഇന്നവസാനിക്കും

Posted by - Oct 19, 2019, 09:59 am IST 0
തിരുവനന്തപുരം : അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. ഒക്ടോബർ 21 നാണ് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു…

ഹിന്ദു പാർലമെന്റിലെ 54 ഹിന്ദു സംഘടനകൾ സമിതി വിട്ടു

Posted by - Sep 12, 2019, 02:26 pm IST 0
തിരുവനന്തപുരം : ശബരിമല പ്രക്ഷോഭണ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ആരംഭിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ പിളർന്നു . നവോത്ഥാന സമിതി സംവരണ സംരക്ഷണ…

Leave a comment