ഡോളര്‍ കടത്ത്: മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി  

100 0

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും സ്പീക്കറേയും മൂന്ന് മന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കി കസ്റ്റംസിന്റെ സത്യവാങ്മൂലം. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആധാരമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 164 പ്രകാരം സ്വപ്ന മജിസ്ട്രേറ്റിനു മുന്‍പില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. സ്വപ്ന നല്‍കിയ ഹര്‍ജിയില്‍ മറുപടിയായാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം.

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ ഒമ്പതാമത്തെ പോയിന്റിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറുടെയും ഇടപാടുകള്‍ വ്യക്തമാക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും കസ്റ്റംസ് പറയുന്നു. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരുകളും മൂന്ന് മന്ത്രിമാരുടെ അനധികൃത ഇടപാടുകളെ കുറിച്ചും ഒരു കേന്ദ്ര ഏജന്‍സി വെളിപ്പെടുത്തല്‍ നടത്തുന്നത്.

മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിക്ക് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ബന്ധമുണ്ട. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശപ്രകാരമാണ് ഡോളര്‍ കടത്തിയത്. മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും കോണ്‍സുല്‍ ജനറലുമായി അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകളുണ്ട്. പല ഉന്നതര്‍ക്കൂം കമ്മീഷന്‍ ലഭിച്ചു. എല്ലാ ഇടപാടുകളെ കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും സ്വപ്ന സുരേഷിന്റെ മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ പ്രധാന കണ്ണിയാണ്. കോണ്‍സുല്‍ ജനറലിനേയും സര്‍ക്കാരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. നേതാക്കളുടെ പങ്ക് പറയാതിരിക്കാന്‍ തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന് സ്വപ്ന പറയുന്നു. നേരിട്ടും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് സ്വപ്ന മൊഴിയില്‍ പറയുന്നുവെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

ലൈഫ് മിഷനില്‍ കമ്മീഷനായി ലഭിച്ച മൂന്ന് കോടി ഇന്ത്യന്‍ രൂപ, 1.90 ലക്ഷം ഡോളര്‍ ആക്കി കോണ്‍സുലേറ്റിലെ ഈജിപ്ഷ്യല്‍ പൗരന്‍ ഖാലിദ് മുഖാന്തരം വിദേശത്തേക്ക് കടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നുവെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപിക്കുന്നതിനിടെയാണ് കസ്റ്റംസിന്റെ സത്യവാങ്മൂലവും പുറത്തുവരുന്നത്.

Related Post

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  

Posted by - Jul 12, 2019, 09:05 pm IST 0
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ഷത്തിന്റെ കാരണം പരിശോധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട്…

കെ.ആർ. പ്രേംകുമാർ  കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ

Posted by - Nov 14, 2019, 09:55 am IST 0
കൊച്ചി: കെ.ആർ. പ്രേംകുമാർ  കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ. വിവാദങ്ങൾക്കിടയിലും  കൊച്ചി കോർപ്പറേഷനിൽ മേയര്‍ സ്ഥാനം നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. അതേസമയം രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍…

പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നല്‍ക്കും  

Posted by - Mar 6, 2021, 10:52 am IST 0
കൊച്ചി: രാഷ്ട്രീയ കോലഹലങ്ങള്‍ക്കും ഏറെ വിവാദങ്ങള്‍ക്കും വഴി വെച്ച പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നല്‍കും. അഞ്ചരമാസം കൊണ്ടാണ്  ഡിഎംആര്‍സി  പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗതാഗതക്കുരുക്കില്‍ നട്ടം…

സ്‌കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

Posted by - Nov 26, 2019, 06:09 pm IST 0
തൃശ്ശൂര്‍: ചാലക്കുടിയില്‍ സ്കൂൾ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍വെച്ച് പാമ്പുകടിയേറ്റു. സി.എം.ഐ കാര്‍മല്‍ സ്‌കൂളിലെ ഒമ്പതുവയസുകാരനായ വിദ്യാര്‍ഥിക്കാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി…

Leave a comment