കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍സ്‌ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയില്‍  

163 0

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. സ്‌ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

117 ജലാറ്റിന്‍, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത യാത്രക്കാരി ചെന്നൈയില്‍ നിന്നും തലശേരിക്ക് പോവുകയായിരുന്നു. ഇവര്‍  ഇരുന്ന സീറ്റിന് താഴെ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. യാത്രക്കാരി ചെന്നൈ സ്വദേശിയാണെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ആര്‍പിഎഫ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സ്‌ഫോടക വസ്തുകള്‍ പിടികൂടിയത്

Related Post

വി.എസിന്റെ ആരോഗ്യ സ്ഥിതിയെ പറ്റി വ്യാജ പ്രചാരണം നടക്കുന്നു, ഡിജിപിക്ക് പരാതി നല്‍കി

Posted by - Feb 15, 2020, 04:16 pm IST 0
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയെ പറ്റി  വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി ലഭിച്ചു. വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി.സുശീല്‍ കുമാറാണ് ഡിജിപിക്ക് പരാതി…

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകി

Posted by - Feb 5, 2020, 04:09 pm IST 0
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ നടന്ന അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകി. ഇബ്രാഹിം കുഞ്ഞിനെതിരായുള്ള…

നിപ നിയന്ത്രണവിധേയം; യുവാവിന്റെ നില മെച്ചപ്പെട്ടു  

Posted by - Jun 5, 2019, 10:00 pm IST 0
കൊച്ചി: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യ വകുപ്പ്. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ…

കാസര്‍കോട്ട് പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ  

Posted by - May 22, 2019, 07:25 pm IST 0
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ.  ടൗണിന് അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം. വോട്ടെണ്ണല്‍ ആരംഭിക്കുന്ന നാളെ രാവിലെ എട്ട് മണി മുതല്‍ പിറ്റേ…

Leave a comment