ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

188 0

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടിയിൽ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ആരോപണവുമായി രംഗത്തെത്തിയത്.

"ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. പ്രസംഗിക്കുന്നതിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. വീഡിയോയില്‍ അക്കാര്യം വ്യക്തമാകും". ഗോവെർണോരുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
 

Related Post

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Jan 29, 2020, 05:42 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് ഹൈക്കോടതി സ്റ്റേ

Posted by - Feb 27, 2020, 05:46 pm IST 0
കൊച്ചി: എഴുത്തുകാരന്‍ പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന്  ഹൈക്കോടതിയുടെ സ്‌റ്റേ. പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ…

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; എല്‍ഡിഎഫ് 22, യുഡിഎഫ് 17, ബിജെപി 4  

Posted by - Jun 28, 2019, 06:47 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. 22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി.…

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  

Posted by - Jul 12, 2019, 09:05 pm IST 0
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ഷത്തിന്റെ കാരണം പരിശോധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട്…

പാലക്കാട് യുഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നു

Posted by - Nov 5, 2019, 10:06 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.…

Leave a comment