നിയമസഭ തെരഞ്ഞെടുപ്പ് ; ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക നാളെ  

491 0

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച പുറത്തിറക്കും. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ട്വന്റി 20യുടെ തീരുമാനം. കുന്നത്തുനാട് ഉള്‍പ്പെടെ ആറിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ട്വന്റി 20 ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കില്ലെന്നാണ് തീരുമാനം.

സ്ഥാനാര്‍ഥികളെ കണ്ടെത്തിയാല്‍ മറ്റ് എട്ട് മണ്ഡലങ്ങളിലും മല്‍സരത്തിനിറങ്ങുമെന്നും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രമുഖ വ്യക്തികള്‍ ട്വന്റി 20യുടെ ഭാഗമാകുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. കുന്നത്തുനാട് മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടു നേടാന്‍ സംഘടനക്ക് കഴിഞ്ഞിരുന്നു.

Related Post

കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു

Posted by - May 28, 2018, 10:28 am IST 0
ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത്…

Posted by - Feb 28, 2018, 11:28 am IST 0
നിയമസഭയിലെസംഘർഷം കേസ് പിൻ‌വലിക്കുന്നു  കഴിഞ്ഞ യു ഡി ഫ് ഭരണകാലത് കെ എം മാണിയുടെ ബജറ്റ് അവതരണവുമായി പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധതിഷേധത്തിൽ സ്പീക്കറുടെ വേദി തകർത്ത…

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST 0
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.…

ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ എംഎല്‍എ

Posted by - Feb 10, 2019, 09:40 pm IST 0
ബെംഗളൂരു : പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുന്നതിനായി ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ (ജെഡിഎസ്) എംഎല്‍എ രംഗത്ത്. ഇതില്‍ അഞ്ച് കോടി രൂപ…

ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാന്‍ ബി.ബി.സിയുടെ പേരില്‍ വ്യാജ സര്‍വ്വെ റിപ്പോര്‍ട്ട്

Posted by - May 8, 2018, 01:09 pm IST 0
മംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാന്‍ ബി.ബി.സിയുടെ പേരില്‍ വ്യാജ സര്‍വ്വെ റിപ്പോര്‍ട്ട്. ബി.ജെ.പി 135, കോണ്‍ഗ്രസ് 35, ജെ.ഡി.എസ് 45 എന്നിങ്ങിനെ സീറ്റുകള്‍…

Leave a comment