ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രത്തിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും 

306 0

കൊച്ചി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയ്ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും നേരെയുള്ള പ്രതിഷേധം അയവില്ലാതെ തുടരുന്നു. രാജ്യസഭാ സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് തിരിച്ചെത്തിച്ചതിന് പിന്നാലെയാണ് പ്രതിഷേധം തുടരുന്നത്. എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ ഇരുവരുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വച്ചും പോസ്റ്ററുകള്‍ പതിച്ചുമാണ് അണികളുടെ പ്രതിഷേധം. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ ഉമ്മന്‍ചാണ്ടിയും രമേശും മരിച്ചു. പ്രസ്ഥാനത്തെ വിറ്റ നിങ്ങള്‍ക്ക് എന്ത് കിട്ടി. കോണ്‍ഗ്രസിലെ യൂദാസുമാരാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും എന്നെഴുതിയ പോസ്‌റ്ററുകളും കാണാം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തെക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ എന്നെഴുതിയ പോസ്റ്ററുകളും കാണാം. വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോര്‍ഡുകളും കൊണ്ടുവച്ചതെന്ന് കരുതുന്നു.
 

Related Post

സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി

Posted by - Dec 19, 2018, 03:18 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പത്മനാഭനു പകരം ശോഭാ സുരേന്ദ്രന്‍…

ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

Posted by - Apr 15, 2019, 06:06 pm IST 0
ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന്…

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ മാണിയുടെ സഹായം വേണ്ട : കാനം

Posted by - Apr 27, 2018, 07:25 am IST 0
കൊല്ലം:  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയില്ലാതെയാണു ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളത് യുഡിഎഫില്‍ നിന്നും വരുന്നവരെ സ്വീകരിക്കലല്ല എല്‍.ഡി.എഫിന്റെ…

കോന്നിയിൽ  കെ. സുരേന്ദ്രന് വിജയം ഉറപ്പ്: എ പി അബ്ദുള്ളക്കുട്ടി 

Posted by - Oct 11, 2019, 03:49 pm IST 0
കോന്നി: കോന്നി തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ഇത്തവണ വിജയം ഉറപ്പാണെന്ന്  എ.പി. അബ്ദുള്ളക്കുട്ടി.  ഉപതെരഞ്ഞെടുപ്പില്‍ വികസനവും, വിശ്വാസവും ചര്‍ച്ചാ വിഷയമാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി. പോളിങ് സ്റ്റേഷനില്‍ ചെന്ന്…

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി

Posted by - Mar 10, 2018, 04:55 pm IST 0
അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട്…

Leave a comment