നേമത്തേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി; മറ്റൊരു കരുത്തന്‍ മത്സരിക്കും  

238 0

തിരുവനന്തപുരം: നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിട്ടൊരു കളിയുമില്ലെന്നും 11 തവണ മത്സരിച്ചു ജയിച്ച മണ്ഡലവുമായി അഭേദ്യമായ ബന്ധം നില നില്‍ക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. നേമം മണ്ഡലത്തിലെ മത്സരം ഗൗരവമായി തന്നെയാണ് താന്‍ കാണുന്നതെന്നും എന്നാല്‍ നേമത്ത് മറ്റൊരു കരുത്തന്‍ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇനി എന്നു മത്സരിച്ചാലും അത് പുതുപ്പള്ളിയില്‍ തന്നെയാകുമെന്നും ഒരു മണ്ഡലത്തിലേ താന്‍ മത്സരിക്കൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം ഉമ്മന്‍ചാണ്ടിയെ നേമവുമായി ചേര്‍ത്തുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പിനെയും പ്രകോപിപ്പിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് തോല്‍പ്പിക്കാന്‍ വേണ്ടിയാണെന്ന രീതിയിലാണെന്നാണ് അവരുടെ വിലയിരുത്തല്‍.

ഇത്തരം പ്രചരണങ്ങള്‍ ബിജെപിയ്ക്ക് അനാവശ്യ ഹൈപ്പ് ഉണ്ടാക്കിക്കൊടുക്കാനാണ്. ഉമ്മന്‍ചാണ്ടി അല്ലാതെ മറ്റാര് മത്സരിച്ചാലും നേമത്ത് ഗുണം ചെയ്യില്ല എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ബിജെപിയ്ക്ക് ഗുണകരമാകും. ഇത്തരം ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഇവിടെ അവതരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ സാധ്യതയെക്കൂടി ബാധിക്കുന്നതാണെന്നും എ ഗ്രൂപ്പ് വിലയിരുത്തുന്നു.

അതേ സമയം നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വരുമെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിയും പറയുന്നത്. പ്രശസ്തനായ പൊതുസമ്മതിയുള്ള ആള്‍ ഇവിടെ മത്സരിക്കാനെത്തുമെന്ന് പറയുന്നു.

Related Post

ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ എംഎല്‍എ

Posted by - Feb 10, 2019, 09:40 pm IST 0
ബെംഗളൂരു : പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുന്നതിനായി ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ (ജെഡിഎസ്) എംഎല്‍എ രംഗത്ത്. ഇതില്‍ അഞ്ച് കോടി രൂപ…

ശി​വ​സേ​ന നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

Posted by - Apr 23, 2018, 06:12 am IST 0
മും​ബൈ: മലാഡില്‍ ശി​വ​സേ​ന ഡെ​പ്യൂ​ട്ടി ശാ​ഖാ പ്ര​മു​ഖ് വെടിയേറ്റു മരിച്ചു. സാ​വ​ന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സാവന്തിനുനേരെ അക്രമികള്‍ നാലു തവണ നിറയൊഴിച്ചു. …

വനിതാ മതിലില്‍ മഞ്ജു വാര്യര്‍ കണ്ട രാഷ്ട്രീയം ഏതെന്ന് വ്യക്തമാക്കണം; മേഴ്‌സിക്കുട്ടിയമ്മ

Posted by - Dec 17, 2018, 09:25 pm IST 0
തിരുവനന്തപുരം: വനിതാ മതിലില്‍ മഞ്ജു വാര്യര്‍ കണ്ട രാഷ്ട്രീയം ഏതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ…

രാഹുലിനെതിരെ തുറന്നടിച്ച് മോദി 

Posted by - May 2, 2018, 07:02 am IST 0
തിരഞ്ഞെടുപ്പിന് 12 ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ മാതൃഭാഷയിലോ മറ്റേതെങ്കിലും ഭാഷയിലോ…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം 

Posted by - May 22, 2018, 07:58 am IST 0
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ പാലായില്‍ മാണിയെ കണ്ടിരുന്നു. യു.ഡി.എഫ്. വിട്ടശേഷം, ഇടതുമുന്നണിയോടു…

Leave a comment