നേമത്തെ കരുത്തനായി കെ മുരളീധരന്‍; പ്രഖ്യാപനം ഇന്നുണ്ടായേക്കും  

299 0

തിരുവനന്തപുരം: നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് വിവരം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറിയ സാഹചര്യത്തില്‍ നേമത്ത് മുരളീധരന് വഴിയൊരുങ്ങിയിരിക്കുകയാണ്.

ചര്‍ച്ചകള്‍ക്കും ഏറെ നാളത്തെ കാത്തിരിപ്പിനും ഒടുവില്‍ നേമത്തെ കരുത്തന്‍ കെ മുരളീധരനാണെന്ന് സൂചന ലഭിച്ചതോടെ കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തില്‍. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള ആവശേവും അണികള്‍ക്കിടയില്‍ പ്രകടമാണ്. ബൂത്ത് കമ്മിറ്റികള്‍ സജീവമായെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കെ മുരളീധരന്റെ വ്യക്തി പ്രഭാവവും സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ സംഘടനാ രംഗത്ത് ഉണ്ടാകുന്ന ഉണര്‍വും നേട്ടമാകുമെന്നാണ് പ്രതീക്ഷ.

ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വി ശിവന്‍കുട്ടി ഇതിനകം തന്നെ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. 2016 ല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ആദ്യ നിയമസഭാ സീറ്റ് പിടിച്ച് ചരിത്രം സൃഷ്ടിച്ച ബിജെപിയാകട്ടെ കുമ്മനം രാജശേഖരനിലൂടെ മണ്ഡലം എന്ത് വിലകൊടുത്തും നിലനിര്‍ത്താനുള്ള പരിശ്രമത്തിലുമാണ്. കെ മുരളീധരന്‍ കൂടി നേമത്ത് സ്ഥാനാര്‍ത്ഥിയായി എത്തുന്നതിലൂടെ കടുത്ത ത്രികോണ മത്സരത്തിന് മാത്രമല്ല രാഷ്ട്രീയ കേരളം ഏറ്റവും അധികം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന മണ്ഡലം കൂടിയായി നേമം മാറുകയാണ്.

നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നത് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ മുരളീധരനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഇതോടെ പുതുപ്പള്ളിയില്‍ തന്നെ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന കാര്യവും ഉറപ്പായി. രണ്ട് സീറ്റില്‍ മത്സരിക്കാന്‍ താനില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

എംപിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ കൈവശമുള്ള നേമം പിടിച്ചെടുക്കാനായി കരുത്തന്‍ തന്നെ രംഗത്ത് എത്തണമെന്ന നിര്‍ബന്ധമാണ് മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തുന്നത്. നേരത്തെ ഏത് വെല്ലുവിളിയും ഏറ്റെടുത്ത് നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Related Post

ഹരിയാനയിൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ബിജെപിയിലേക്ക്..

Posted by - Sep 10, 2019, 10:19 am IST 0
ന്യൂ ഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ജമ്മു കാഷ്മീർ, മുത്തലാക്ക് വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ ബിജെപിയിൽ…

ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍  

Posted by - May 1, 2019, 10:21 pm IST 0
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയവും പ്രത്യേകശ്രദ്ധ നല്‍കിയ മണ്ഡലങ്ങളില്‍ സംഘം…

രാജ്യസഭ: രണ്ടു സീറ്റും സിപിഎമ്മെടുക്കും; ചെറിയാന്‍ ഫിലിപ്പിനും രാഗേഷിനും സാധ്യത  

Posted by - Apr 14, 2021, 04:51 pm IST 0
തിരുവനന്തപുരം:  രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള തീയതിയുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. ഇടതുമുന്നണിക്ക് ഉറപ്പായ രണ്ടു സീറ്റുകളും സിപിഎം തന്നെ ഏറ്റെടുക്കാനാണു സാധ്യത. നിലവില്‍ സിപിഐക്ക്…

ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു 

Posted by - Mar 7, 2018, 09:51 am IST 0
ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു  തൃപുരയിൽ ബി ജെ പി അധികാരത്തിൽ വന്നതോടുകൂടി ബിലോണിയയിൽ ലെനിന്റെ പ്രതിമ തകർത്തു.ഇവിടെ സി പി എം പ്രവർത്തകർക്കും അവരുടെ വീടിനുമെതിരെ ആക്രമണം നടക്കുകയാണ്.ത്രിപുരയിൽ…

കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു

Posted by - May 16, 2018, 07:52 am IST 0
കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു. ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. അതേസമയം ജെഡി-എസ് നേതാവ്…

Leave a comment