കേരളകോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം മുറുകുന്നു; ഇരുവിഭാഗവും പ്രത്യക്ഷപോരാട്ടത്തിലേക്ക്  

65 0

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അധികാരസ്ഥാനങ്ങളെച്ചൊല്ലി ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മില്‍ പ്രത്യക്ഷപോരാട്ടത്തിലേക്ക്.
പാര്‍ട്ടിയിലെ അധികാരസ്ഥാനങ്ങളെ ചൊല്ലി ഇരുവിഭാഗങ്ങളും സമവായ നീക്കങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. സിഎഫ് തോമസിനെ ചെയര്‍മാനാക്കണമെന്നും പിജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ജോസഫിന്റെ ആവശ്യത്തിന് മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതനീക്കവുമായി ജോസ്  കെ മാണി രംഗത്തെത്തിയത്.

മാണിയുടെ മരണത്തെ തുടര്‍ന്ന ഒഴിവുവന്ന ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സിഎഫ് തോമസുമായി കൂടിക്കാഴ്ച നടത്തി. ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും അറിയിച്ചതായാണ് സൂചന. സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഒന്‍പത് ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ സിഎഫ് തോമസ് അതൃപ്തി അറിയിച്ചതായാണ് സൂചന. സിഎഫ് തോമസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജില്ലാ പ്രസിഡന്റുമാര്‍ ജോസ് കെ മാണിയുമായി കുടിക്കാഴ്ച നടത്തി.

സംസ്ഥാന സമിതി യോഗം വിളിച്ചാല്‍ ജോസ് കെ മാണിയ്ക്കാണ് കൂടുതല്‍ പേരുടെ പിന്തുണ. നാല് ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണയാണ് ജോസഫിനുള്ളത്. ഇതിനോട് അനുകൂലമായ നിലപാടാണ് സിഎഫ് തോമസിനുമുള്ളത്. സമവായത്തിലെത്തിയില്ലെങ്കില്‍ പാലയിലെ ഉപതെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

Related Post

പതിനൊന്നാം സ്ഥാനാർഥി പട്ടികയിലും തീരുമാനമാകാതെ വയനാട്

Posted by - Mar 26, 2019, 01:06 pm IST 0
ന്യൂഡൽഹി: വയനാട്, വടകര സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസ് പതിനൊന്നാം സ്ഥാനാർഥി പട്ടികയും പ്രസിദ്ധീകരിച്ചു. പത്താം സ്ഥാനാർഥി പട്ടിക പുറത്തിറക്കി മണിക്കൂറുകൾക്കകമാണ് പതിനൊന്നാം പട്ടിക പുറത്തിറക്കിയത്.  ഛത്തീസ്ഗഡ്,…

സചിന്‍, ഗാംഗുലി, ജയസൂര്യ… ഇതിഹാസങ്ങളെ പൊരുതി വീഴ്ത്തി കിങ്് കോഹ്‌ലി

Posted by - Feb 2, 2018, 05:19 pm IST 0
ഡര്‍ബന്‍: ചരിത്രങ്ങള്‍ തിരുത്തി റെക്കോഡുകള്‍ എത്തിപ്പിടിക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പ്രതിഭ ഒന്നുവേറെ തന്നെയാണ്. അസാധ്യമായ പലതും പ്രകടനം കൊണ്ട് തിരുത്തുന്ന കോഹ്‌ലിയുടെ മുന്നില്‍ ഒടുവില്‍…

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി: സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന

Posted by - May 16, 2018, 01:36 pm IST 0
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചനയുണ്ടെന്നും  ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ബിജെപി…

മഹാരാഷ്ട്രയെ അടുത്ത 25 വര്‍ഷം ശിവസേന നയിക്കും: സഞ്ജയ് റാവത്ത് 

Posted by - Nov 15, 2019, 02:52 pm IST 0
മുംബൈ: മഹാരാഷ്ട്രയിൽ  അടുത്ത സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്.  കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം…

ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-ഇടത് പക്ഷം കൈകോർക്കുന്നു 

Posted by - Nov 3, 2019, 09:54 am IST 0
കൊൽക്കത്ത : ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോൺഗ്രസ്സും ഇടത് പക്ഷവും കൈകോർക്കുന്നു . നവംബർ 25ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് മത്സരിക്കാനായി ഇരുക്കൂട്ടരും കൈകൊടുത്തത്.  മൂന്ന് സീറ്റുകളിൽ…

Leave a comment