തെക്കേഗോപുര വാതില്‍ തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരവിളംബരം നടത്തി; തൃശൂര്‍പൂരത്തിന് തുടക്കമായി  

136 0

തൃശൂര്‍ : നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് അഭിവാദ്യം ചെയ്തതോടെ തൃശര്‍പൂരത്തിന് ഔദ്യോഗിക തുടക്കമായി. കടുത്ത സുരക്ഷാ സന്നാഹത്തോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പുരവിളംബര ചടങ്ങിലെ എഴുന്നള്ളത്തിനെത്തിച്ചത്.

നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്. നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. പൂര പ്രേമികളും ആനപ്രേമികളുമായി മുന്‍പെങ്ങുമില്ലാത്ത വിധം വലിയൊരു ആള്‍ക്കൂട്ടവും ക്ഷേത്ര പരിസരത്ത് എത്തി. തേക്കിന്‍കാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോള്‍ ആവേശത്തോടെ പുരുഷാരം ചുറ്റും കൂടി.

കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പൂര നഗരിയില്‍ ഇത്തവണയുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദീര്‍ഘദൂര എഴുന്നെള്ളിപ്പിന് അനുമതിയില്ലാത്തതിനാല്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ദേവീദാസന്‍ എന്ന ആന തേക്കിന്‍കാട് പരിസരം വരെ എത്തി. അതിന് ശേഷം മണികണ്ഠനാല്‍ പരിസരത്തു വച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പ് കൈമാറി. ആളുകളെ ബാരിക്കേഡ് കെട്ടിയാണ് നിയന്ത്രിച്ചത്. ആര്‍പ്പ് വിളിച്ച് ആവേശം ബഹളമാക്കരുതെന്ന് സംഘാടകരുടെ നിരന്തര അഭ്യര്‍ത്ഥനകള്‍ക്കിടെയാണ് ചടങ്ങുകള്‍ നടന്നത്. ഭഗവതിയുടെ തിടമ്പേറ്റി പടിഞ്ഞാറെ നടയില്‍ കൂടിയാണ് രാമചന്ദ്രന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.

രാമചന്ദ്രനെ എഴുപന്നള്ളിക്കുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും, ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ലെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ശന ഉപാധികളോടെ ജില്ലാ കളക്ടര്‍ അനുമതി നല്‍കുകയായിരുന്നു. രാമചന്ദ്രനെ കാണാന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ, സുരക്ഷ ഒരുക്കാന്‍ പൊലീസും വളരെ ബുദ്ധിമുട്ടി. മന്ത്രി വി എസ് സുനില്‍കുമാര്‍, ഉന്നത പൊലീസ് ഉദ്യോ?ഗസ്ഥര്‍ തുടങ്ങിയവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി സ്ഥലത്തുണ്ടായിരുന്നു.

Related Post

സ്വര്‍ണക്കടത്ത്: മുഖ്യപ്രതി അഡ്വ. ബിജു കീഴടങ്ങി; പ്രമുഖ ജ്വല്ലറി ഉടമയ്ക്കും പങ്ക്  

Posted by - May 31, 2019, 12:50 pm IST 0
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യപ്രതി അഡ്വ. ബിജു കീഴടങ്ങി. കൊച്ചിയില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തിയാണ് ബിജു കീഴടങ്ങിയത്. ബിജു നേരിട്ടും സ്വര്‍ണ്ണം കടത്തിയിരുന്നതായി…

കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു

Posted by - Nov 2, 2019, 09:05 am IST 0
കോട്ടയം: കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരുമെന്ന കട്ടപ്പന സബ്കോടതിയുടെ വിധിക്ക് പിന്നാലെയാണ്…

 നിരാഹാര സമരം അവസാനിച്ചു: ബന്ദിപ്പൂര്‍ യാത്രാ നിരോധനം  

Posted by - Oct 7, 2019, 10:23 am IST 0
വയനാട്: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാര്‍ക്ക്…

കുപ്പിവെള്ളത്തിന്റെ പരമാവധി വില ന് 13 രൂപയാക്കി

Posted by - Feb 13, 2020, 03:44 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തു വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ  വില 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ…

കേന്ദ്ര ഫണ്ട് ധൂർത്തടിച് പിണറായി ഗവണ്മെന്റ് 

Posted by - Dec 3, 2019, 02:14 pm IST 0
തിരുവനന്തപുരം: പോലീസ് നവീകരണത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ട് ധൂര്‍ത്തടിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍.  മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി വാങ്ങി അധിക ധൂർത്തിനാണ്  സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.…

Leave a comment