എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച  

163 0

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഫലം അംഗീകരിക്കുവാനുള്ള പരീക്ഷ ബോര്‍ഡ് യോഗം തിങ്കളാഴ്ച രാവിലെയാണ് ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. അന്ന് തന്നെ ഉച്ചതിരിഞ്ഞ് ഫലം പ്രഖ്യാപിക്കുവാനാണ് ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കുമോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിന്റെ പ്രശ്നം വരികയാണെങ്കില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക.

തിങ്കളാഴ്ച എന്തെങ്കിലും തടസം നേരിട്ടാല്‍ ഫലം പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റും. മെയ് എട്ടിന് ഫലപ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

Related Post

മാണി സി. കാപ്പൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 9, 2019, 02:18 pm IST 0
തിരുവനന്തപുരം : പാലായിലെ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ നിയമസഭാ൦ഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ നടന്ന ചടങ്ങിലാണ് മാണി സി. കാപ്പൻ സത്യപ്രതിജ്ഞ…

ജോസ് ടോമിന്റെ പത്രികയിൽ  ഒപ്പുവെക്കില്ല : പി ജെ ജോസഫ് 

Posted by - Sep 3, 2019, 02:38 pm IST 0
. കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാൻ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. പി.ജെ…

ജോളിയുടെ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം ലോക്കൽ സെക്രട്ടറി മനോജിനെ പുറത്താക്കി 

Posted by - Oct 8, 2019, 10:35 am IST 0
കോഴിക്കോട് : കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ജോളി നിർമ്മിച്ച  വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം ലോക്കൽ സെക്രട്ടറി മനോജിനെ…

അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത്  

Posted by - Mar 6, 2021, 10:30 am IST 0
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തലസ്ഥാനനഗരിയിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനത്തിനാണ് അദേഹം തിരുവനന്തപുരത്തെത്തുന്നത്. കേന്ദ്ര…

മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ എം.എസ്.മണി(79) അന്തരിച്ചു

Posted by - Feb 18, 2020, 10:32 am IST 0
തിരുവനന്തപുരം: മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ എം.എസ്.മണി(79) അന്തരിച്ചു. കേരളകൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സിലെ…

Leave a comment