ശ്രീലങ്കന്‍ സ്‌ഫോടനം ; ഭീകരര്‍ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കന്‍ സേനാമേധാവി  

120 0

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തിലെത്തിയിരുന്നതായി ശ്രീലങ്കന്‍ സൈന്യത്തലവന്റെ വെളിപ്പെടുത്തല്‍.
തീവ്രവാദ പരിശീലനങ്ങളുടെ ഭാഗമായി ഇവര്‍ കശ്മീരിലും എത്തിയതായാണ് സൈന്യത്തലവന്‍ സ്ഥിരീകരിച്ചത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍മി ചീഫിന്റെ സുപ്രധാന വെളിപ്പെടുത്തല്‍.

ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെ ആണ് തീവ്രവാദികള്‍ ഇന്ത്യയില്‍ എത്തിയിരുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
'ഇന്ത്യയിലെത്തിയ തീവ്രവാദികള്‍ കശ്മീരിന് പുറമെ ബെംഗളൂരുവിലും കേരളത്തിലും എത്തിയതായാണ് അറിയാന്‍ സാധിച്ചത്'- സേനാനായകെ പറഞ്ഞു.
പരിശീലനത്തിന്റെ ഭാഗമായാണ് തീവ്രവാദ സംഘങ്ങളുടെ അടുത്ത്  ഇവര്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017-ലാണ് ചാവേറുകളില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം സൈന്യത്തലവന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല.
  തീവ്രവാദികളുടെ കശ്മീര്‍ ബന്ധത്തില്‍ പ്രതികരിക്കാന്‍  ഇന്ത്യന്‍  അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ല.  

സ്‌ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാ(എന്‍ റ്റി ജെ)യുടെ നേതാവാണ് ഹാഷിം.
ഹാഷിമിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം ഇന്ത്യന്‍ അധികൃതര്‍  വെളിപ്പെടുത്തിയിട്ടില്ല.
 ഹാഷിം അംഗമായുള്ള തമിഴ്‌നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്.
തമിഴ്‌നാട് തൗഹീദ് ജമാ അത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍ പിന്നീട് ശ്രീലങ്കന്‍ തൗഹീദ് ജമാ അത്ത് രൂപീകരിക്കുകയായിരുന്നു.

അതേസമയം ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുകയാണ്.
തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.

Related Post

ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു

Posted by - Mar 10, 2018, 03:55 pm IST 0
ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു ഇന്ത്യയും ഫ്രാൻസും തമ്മിൽ സുരക്ഷാ ആണവോർജം തുടങ്ങിയ 14 കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യയിലേക്ക് എത്തിയ ഫ്രാൻസ് പ്രധാനമത്രി ഇമ്മാനുവേൽ മാക്രോയും…

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST 0
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ

Posted by - Sep 5, 2018, 07:17 am IST 0
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ…

എന്‍ജിന്‍ തകരാര്‍; വിമാനം അടിയന്തരമായി റോഡില്‍ ഇറക്കി

Posted by - Apr 26, 2018, 07:29 am IST 0
ടൊറന്റോ: പറക്കലിനിടെ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി. രണ്ടു ജീവനക്കാരുള്‍പ്പെടെ ആറുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും…

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

Leave a comment