യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി

140 0

ദുബായ്: യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി. ദുബായിലെ ഒരു സംഘം ഡോക്ടര്‍മാരാണ് 37 കാരനായ തായ്ലാന്‍ഡ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ചത്. അരോര്‍ട്ടിക് ഡിസ്പ്ഷന്‍ ഒരു ഗുരുതരമായ ജീവന്‍-ഭീഷണിയുള്ള അവസ്ഥയാണ്. ഇത് ചിലപ്പോള്‍ രോഗിയുടെ ജീവന്‍ തന്നെ പോകാന്‍ സാധ്യത ഉണ്ടെന്ന് ദുബായ് ഹോസ്പിറ്റലിലെ ഹൃദ്രോഗ, കാര്‍ഡിയോവസ്ക്യൂലര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഒബൈദ് അല്‍ ജാസിം, ഡോ.ബസ്സില്‍ അല്‍ സംസാന്‍ പറഞ്ഞു. 18 മണിക്കൂര്‍ നീണ്ടുനിന്ന ഹൃദയ ശാസ്ത്രക്രിയയാണ് വിജയകരമായി നടന്നത്. 

ഹൃദയത്തിലെ വലിയ രക്തക്കുഴലിനു കേടുപാട് സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയാണ് ഇത്. തലച്ചോറില്‍ രക്തം എത്തിക്കുന്നത് ഈ രക്തകുഴലാണ്. അതിനാല്‍ ഓപ്പറേഷന്‍ നടത്തുമ്പോള്‍ തലച്ചോറിലെ രക്തസ്രാവത്തെ നിലനിര്‍ത്താന്‍ പ്രയാസമായിരുന്നു. ഡോ. അല്‍ ജസീം, അല്‍ സംസാന്‍ എന്നിവര്‍ക്കൊപ്പം ഡോക്ടര്‍ താരിക് അബ്ദുള്‍ അസീസ്, സീനിയര്‍ സ്പെഷ്യലിസ്റ്റ് കാര്‍ഡിയാക്റ്റര്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ മൊഹമ്മദ് അല്‍ അഅസാഡ്, കാര്‍ഡിയോത്തിലാസിക് സ്പെഷ്യലിസ്റ്റ് അസിം പവാര്‍ കാര്‍ഡിയോത്തിയോറാപ്പിക് സ്പെഷ്യലിസ്റ്റ്, ഡോക്ടര്‍ ഫയാസ് ഖാസി കാര്‍ഡിയാക് അനസ്തീഷ്യയിലെ കണ്‍സള്‍ട്ടന്റ് എന്നിവരും ഓപ്പറേഷനിൽ ഉണ്ടായിരുന്നു.

Related Post

എന്‍ജിന്‍ തകരാര്‍; വിമാനം അടിയന്തരമായി റോഡില്‍ ഇറക്കി

Posted by - Apr 26, 2018, 07:29 am IST 0
ടൊറന്റോ: പറക്കലിനിടെ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി. രണ്ടു ജീവനക്കാരുള്‍പ്പെടെ ആറുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും…

കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയുവാവിന് ദാരുണാന്ത്യം  

Posted by - May 7, 2019, 07:45 pm IST 0
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയായ ടെക്നീഷ്യന് ദാരുണാന്ത്യം. കുവൈറ്റ് എയര്‍വേസിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍…

മ​യ​ക്കു​മ​രു​ന്നി​ന് നി​ല​വാ​ര​മി​ല്ലെ​ന്ന് പ​രാ​തി നല്‍കിയ ആള്‍ക്ക് പിന്നീട് സംഭവിച്ചത്: കിടിലന്‍ ട്വിസ്റ്റ്‌  

Posted by - Jun 15, 2018, 09:32 pm IST 0
ഫ്ളോ​റി​ഡ: വ്യാ​പാ​രി​യി​ൽ​നി​ന്നു വാ​ങ്ങി​യ വ​സ്തു​വി​ന് ഗു​ണ​നി​ല​വാ​രം പോ​ര എന്ന് പറഞ്ഞു നേ​രെ പോ​ലീ​സി​ന്‍റെ അ​ടു​ത്തേ​ക്കു പാ​ഞ്ഞു. പ​രാ​തി കേ​ട്ട് ഞെ​ട്ടി​യ പോ​ലീ​സ് പ​രാ​തി​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ലി​ടുകയും…

കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു

Posted by - Nov 10, 2018, 03:13 pm IST 0
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ വന്‍ കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു. 33 പേരെ കാണാതായി. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയായ മാലിബു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കാട്ടുതീ…

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

Leave a comment