സുനാമിയില്‍ മരണം 373 കടന്നു

198 0

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ശക്തമായ തിരയേറ്റം തുടരുന്നതിനാല്‍ സുനാമി ജാഗ്രതാ നിര്‍ദ്ദേശം ഇന്നത്തേക്ക് കൂടി നീട്ടി. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരും ബീച്ചുകളില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അഗ്നിപര്‍വതത്തില്‍ നിന്ന് തുടര്‍ സ്ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ‍് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ക്രാക്കത്തോവ അഗ്നിപര്‍വതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമുദ്രാന്തര്‍ഭാഗത്തുണ്ടായ മാറ്റങ്ങള്‍ ആണ് സുനാമിക്ക് വഴിവച്ചെന്നാണ് ഇപ്പോഴത്തെ നിഗമനം.

ബാന്‍റണ്‍ പ്രവിശ്യയിലെ തീരമേഖലകളെയാണ് സുനാമി ഏറ്റവും ബാധിച്ചത്. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലെത്തിയ തിരമാലകള്‍ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുള്‍പ്പെടെ ബീച്ചുകളില്‍ ഒത്തുകൂടിയവരാണ് സുനാമിയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.

Related Post

ശ്രീലങ്കയിലെ ചാവേര്‍ സഹോദരങ്ങള്‍ നിരവധിതവണ കൊച്ചി സന്ദര്‍ശിച്ചു; വീണ്ടും വര്‍ഗീയസംഘര്‍ഷം; സോഷ്യല്‍മീഡിയയ്ക്ക് വിലക്ക്  

Posted by - May 13, 2019, 12:08 pm IST 0
കൊളംബോ : ശ്രീലങ്കയില്‍ സ്ഫോടനപരമ്പര നടത്തിയ ചാവേര്‍ സഹോദരങ്ങള്‍ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. ശ്രീലങ്കന്‍ ഇന്റലിജന്‍സ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍…

മരണത്തിന്റെ എവറസ്റ്റ് മല; പര്‍വാതാരോഹകരുടെ തിരക്ക്; പൊലിഞ്ഞത് പത്തുജീവന്‍  

Posted by - May 27, 2019, 07:42 am IST 0
കഠ്മണ്ഡു: പര്‍വതാരോഹകരുടെ തിരക്ക് ലോകത്തിലെഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ 'മരണമേഖല'യാക്കുന്നു. പര്‍വതാരോഹണത്തിനിടെ ഒരു ഐറിഷ്പൗരനും ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടതായി പര്‍വത പര്യവേഷണ സംഘാടകര്‍ കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു.…

തിത്‌ലി ഒഡിഷ തീരത്തെത്തി

Posted by - Oct 11, 2018, 07:43 am IST 0
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡിഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തിയ…

ദാവൂദ് ഇബ്രഹാമിന്റെ സഹോദരന് വിഐപി പരിഗണന നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted by - Oct 27, 2018, 09:25 pm IST 0
ന്യൂഡല്‍ഹി: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രഹാമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കാസ്‌കറിന് വിഐപി പരിഗണന നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. 2013ല്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍…

മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന പന്നിക്കുഞ്ഞ്: ഹിറ്റായ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ 

Posted by - Jul 31, 2018, 06:44 pm IST 0
മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന് വീണ ഒരു വിചിത്രജീവിയുടെ ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കെനിയയിലെ മുരങ്ങയില്‍ ആകസ്മികമായി മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞിനെ പ്രസവിക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍…

Leave a comment