ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക്  

285 0

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കുന്ന മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. 76 ശതമാനം വോട്ടെണ്ണിയപ്പോള്‍ ലിബറല്‍ പാര്‍ട്ടി നേതാവ് മോറിസണ്‍ നേതൃത്വം നല്കുന്ന ഭരണസഖ്യത്തിന് 75 സീറ്റുകള്‍ ലഭിച്ചു. നാഷണല്‍ പാര്‍ട്ടിയുടെ പിന്തുണ ഉറപ്പായതോടെ ലിബറല്‍ പാര്‍ട്ടി നേതാവായ മോറിസണ്‍ അധികാരത്തിലെത്തും. 76 ശതമാനത്തിലേറെ വോട്ടെണ്ണിയപ്പോള്‍ ലിബറല്‍ -നാഷണല്‍ സഖ്യത്തിന് 75 സീറ്റും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിക്ക് 65 സീറ്റുമാണ് ലഭിച്ചത്. ഇതുവരെ 41.4 ശതമാനം വോട്ടുകളാണ് മോറിസണിന്റെ സഖ്യം നേടിയത്. ലേബര്‍ പാര്‍ട്ടിക്ക് 33.9 ശതമാനം വോട്ടും ലഭിച്ചു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മോറിസണിന്റെ ലിബറല്‍ -നാഷണല്‍ പാര്‍ട്ടി സഖ്യത്തിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അതേസമയം പരാജയത്തെ തുടര്‍ന്ന്  പ്രതിപക്ഷനേതാവ് ബില്‍ ഷോര്‍ട്ടന്‍ ലേബര്‍പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവെച്ചു. ഒട്ടേറെ രാഷ്ട്രീയ അട്ടിമറികള്‍ പ്രതീക്ഷിച്ച ഓസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാംതവണയും സ്‌കോട്ട് മോറിസണ്‍ തന്നെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്ന് ഉറപ്പായി.

Related Post

ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം

Posted by - May 31, 2018, 08:38 am IST 0
ഗാസാസിറ്റി: ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യത്തിനു നേരെ ഹമാസ് തുടര്‍ച്ചയായി നടത്തിയ റോക്കറ്റ്,…

സൗദിയിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും: ജാഗ്രതാ നിർദ്ദേശം നൽകി

Posted by - Apr 27, 2018, 08:51 am IST 0
 റിയാദ്: സൗദിയിലെ ബുറൈദ, ഖസീം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും. വീടുകളുടെയും വാഹനങ്ങളുടെയും വാതിലുകള്‍ കാറ്റ് പിഴുതെറിഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും കാറ്റില്‍…

കൊറോണ വായുവിലൂടെയും പകരുമെന്ന് പുതിയ പഠനം; ഭീതി വേണ്ടെന്ന് ശാസ്ത്രജ്ഞര്

Posted by - Mar 22, 2020, 02:32 pm IST 0
കൊറോണ വൈറസ് ഭീതിയാല്‍ ലോകം നിശ്ചലമായിക്കഴിഞ്ഞിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഒരു മാഹാമാരിയായി തന്നെ കൊറോണയെ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇതിനു പിന്നാലെ ഒട്ടനവധി പഠനങ്ങളും പരീക്ഷണ റിപ്പോര്‍ട്ടുകളുമാണ് കൊറോണയെപ്പറ്റി ദിനംപ്രതി…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 മരണം 

Posted by - Jul 8, 2018, 10:46 am IST 0
ടോക്കിയോ: തെക്കു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 പേര്‍ മരിച്ചു. സംഭവത്തില്‍ നൂറിലേറെ പേരെ കാണാതായി. ഒരാഴ്ചയായി ജപ്പാനില്‍ മഴ തുടരുകയാണ്. ഹിരോഷിമ, എഹിം,…

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST 0
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ…

Leave a comment