പ്രളയപുനര്‍നിര്‍മാണത്തിന് നെതര്‍ലാന്റിനെ മാതൃകയാക്കും: മുഖ്യമന്ത്രി  

123 0

തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനം ഫലപ്രദമായിരുന്നുവെന്നും സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും നെതര്‍ലാന്റ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള ആ മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനര്‍ നിര്‍മാണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിച്ചു  ചേര്‍ക്കും.

നെതര്‍ലാന്റ്‌സില്‍ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടേയും യോഗത്തില്‍ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചിട്ടുണ്ട്. കൃഷി വനപരിപാലനം മുതല്‍ പരിസ്ഥിതി മുന്‍നിര്‍ത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് വരെയുള്ള വിവിധ സാധ്യതകളാണ് ചര്‍ച്ച ചെയ്തത്. ജല കാര്‍ഷിക സമുദ്രതല സംരംഭങ്ങളില്‍ ഡച്ച് കമ്പനികളുടെ സഹായത്തോടെ വന്‍ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related Post

മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുലെത്തി  

Posted by - Jun 7, 2019, 07:32 pm IST 0
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട്…

അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍  വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം 

Posted by - Feb 15, 2020, 04:07 pm IST 0
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ച  കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നൽകി. അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി.  കഴിഞ്ഞ…

പെരിയ ഇരട്ടക്കൊല കേസ്: ഡിജിപിയുടെ ഓഫീസിന് ഹൈക്കോടതിയുടെ വിമര്‍ശനം  

Posted by - Jun 12, 2019, 06:38 pm IST 0
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ വീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. വിവരങ്ങള്‍ ആരാഞ്ഞാല്‍ കൃത്യസമയത്ത് നല്‍കണമെന്നും എ.ജി, ഡി.ജി.പി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും…

ഷോളയാർ ഡാം തുറക്കാൻ തീരുമാനം : തൃശൂരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു 

Posted by - Sep 16, 2019, 07:51 pm IST 0
തൃശൂർ: ഷോളയാർ ഡാം ഏതു നിമിഷവും തുറക്കും. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ നിന്നും ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ ഡാമിലെ ജലനിരപ്പ് 2661.40…

 നിരാഹാര സമരം അവസാനിച്ചു: ബന്ദിപ്പൂര്‍ യാത്രാ നിരോധനം  

Posted by - Oct 7, 2019, 10:23 am IST 0
വയനാട്: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാര്‍ക്ക്…

Leave a comment