നിപ നിയന്ത്രണവിധേയം; യുവാവിന്റെ നില മെച്ചപ്പെട്ടു  

321 0

കൊച്ചി: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യ വകുപ്പ്. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഹെല്‍ത്ത് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

ചികിത്സയില്‍ കഴിയുന്ന യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു രോഗികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. രോഗിയുമായ സമ്പര്‍ക്കത്തിലായി കണ്ടെത്തിയതിനെത്തുടര്‍ന്ന്  നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തതോടെ എണ്ണം 314 ആയി.  പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴയില്‍ നിന്ന് ഡോ.ബാലമുരളി, പൂന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവര്‍ ഇന്ന് ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുള്ള ഡോ. തരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി.

ജില്ലയില്‍ ഇതുവരെ മൃഗങ്ങളില്‍ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപാ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹെല്‍ത്ത് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

അതേസമയം തൃശൂരില്‍ 35 പേര്‍ നിരീക്ഷണത്തിലാണ്. 3 പേരുടെ പനി പൂര്‍ണമായും മാറിയതായി ഡിഎംഒ വ്യക്തമാക്കി. കൊല്ലത്ത് നാല് പേരുടെ നിരീക്ഷണം തുടരുകയാണ്. നിലവില്‍ ഇവര്‍ക്ക് ഒരു ആരോഗ്യ പ്രശ്‌നങ്ങളുമില്ല. തൊടുപുഴയില്‍ ആരും നിരീക്ഷണത്തിലില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.

Related Post

മഹ കേരള തീരം വിട്ടു, സംസ്ഥാനത്ത് ഇന്ന് മഴ കുറകുറയും 

Posted by - Nov 1, 2019, 08:34 am IST 0
കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരം വിട്ടു.  കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇപ്പോൾ അറിയിക്കുന്നത്.  കേരള…

കൊവിഡ് വാക്സിന്‍: സംസ്ഥാനത്ത് രണ്ടാംഘട്ട രജിസ്ട്രേഷന്‍ തുടങ്ങി; അറുപത് കഴിഞ്ഞവര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം    

Posted by - Feb 28, 2021, 03:09 pm IST 0
തിരുവനന്തപുരം: ഇന്നു മുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45…

യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാശ്രമം: ആര്‍ക്കെതിരെയും പരാതിയില്ലെന്ന് വിദ്യാര്‍ത്ഥിനി; മാനസിക സമ്മര്‍ദംമൂലം ആത്മഹത്യാശ്രമമെന്ന്  

Posted by - May 4, 2019, 08:26 pm IST 0
തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ്. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.…

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമെന്ന്  മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില്ല -വി.മുരളീധരന്‍

Posted by - Dec 24, 2019, 01:13 pm IST 0
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് ഈ വിഷയത്തിൽ…

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി

Posted by - Oct 21, 2019, 02:48 pm IST 0
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടര്‍ന്ന് എറണാകുളം കായംകുളം റൂട്ടിലുളള…

Leave a comment