തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ ബിജെപി പ്രക്ഷോഭത്തിന്  

173 0

തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ തൃശ്ശൂരില്‍ തിങ്കളാഴ്ച മുതല്‍ പ്രക്ഷോഭം. ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തില്‍ ബിജെപിയാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ബിജെപിയുടെ സത്യാഗ്രഹ സമരം പി.സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിലക്കിനെതിരായ പൊതുവികാരം തിരിച്ചറിഞ്ഞാണ് ബിജെപി സമരം ഏറ്റെടുക്കുന്നത്.

തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനില്‍ക്കുന്ന പ്രദേശം സിപിഎമ്മിന്റെ സ്വാധീന മേഖലയാണ്. പാര്‍ട്ടി ഭരിക്കുന്ന സമയത്തും നീതി കിട്ടിയില്ലെന്ന അഭിപ്രായം പാര്‍ട്ടി അനുഭാവികളായ പൂരപ്രേമിക്കള്‍ക്കിടയിലും ശക്തമാണ്. വിലക്കു നീക്കാന്‍ തൃശൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അടുത്തിടെ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉല്‍സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Related Post

ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും

Posted by - Dec 4, 2019, 10:00 am IST 0
ന്യൂ ഡൽഹി : ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച ചെന്നൈ എൻഐടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.  പ്രധാനമന്ത്രിയെ കാണാനായി കുടുംബം ന്യൂ…

മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍  

Posted by - May 21, 2019, 08:23 pm IST 0
കോട്ടയം: മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ( 27) ആണ് മരിച്ചത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ്…

സംസ്ഥാനത്ത് 39 പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു -മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.

Posted by - Mar 27, 2020, 06:38 pm IST 0
തിരുവന്തപുരം :സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ ചികിത്സയിൽ 164 പേർ ആയി. രോഗിയായ ഒരാളുടേത് ഭേദമായി. 34 പേർ കാസർകോട് ജില്ലയിലും…

അലനും താഹയ്ക്കും ജാമ്യമില്ല

Posted by - Nov 6, 2019, 12:17 pm IST 0
കോഴിക്കോട് : മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചതിന് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർത്ഥികൾക്ക് ജാമ്യമനുവദിച്ചില്ല . കോഴിക്കോട്…

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; കടകള്‍ ഒമ്പത് മണിവരെ, പൊതുചടങ്ങുകള്‍ക്ക് നിയന്ത്രണം  

Posted by - Apr 12, 2021, 11:37 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈര്‍ഘ്യം പരമാവധി രണ്ടുമണിക്കൂറാക്കി നിജപ്പെടുത്തി.   ഒമ്പത് മണിക്ക് മുമ്പ് കടകള്‍ അടയ്ക്കാനും…

Leave a comment