മുഖ്യമന്ത്രി യൂറോപ്പിലേക്ക്; ലണ്ടനില്‍ കിഫ്ബി മസാല ബോണ്ട് ലിസ്റ്റിംഗ് ചടങ്ങിലും ജനീവ ലോകപുനര്‍നിര്‍മാണ സമ്മേളനത്തിലും പങ്കെടുക്കും  

421 0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക്. ലണ്ടനില്‍ കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയാകും. ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. മെയ് 13ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനാണ് മുഖ്യമന്ത്രി. ബുധനാഴ്ചയാണ് മുഖ്യമന്ത്രി യാത്രതിരിക്കുന്നത്. 13 ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം മെയ് 20-ന് തിരിച്ച് എത്തും.

നെതര്‍ലാന്റ്സിലാണ് ആദ്യത്തെ പരിപാടി. ഒന്‍പതാം തീയതി അവിടെ നടക്കുന്ന ഐ.ടി സമ്മേളനത്തില്‍ പങ്കെടുക്കും. പ്രകൃതി ക്ഷോഭത്തെ നേരിടാന്‍ നെതര്‍ലന്റ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കാണുകയും മലയാളികളുമായി സംവദിക്കുകയും ചെയ്യും. പാരീസ്, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്റ് എന്നിവടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നുണ്ട്. കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യുന്ന പരിപാടി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് നടക്കുന്നത്.

Related Post

തിരുവനന്തപുരം – കൊല്ലം പാതയിൽ ട്രെയിനിടിച് 10 പോത്തുകൾ ചത്തു 

Posted by - Nov 18, 2019, 04:42 pm IST 0
തിരുവനന്തപുരം: വേളിക്ക് സമീപം തിരുവനന്തപുരം –കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ് ട്രെയിൻ ഇടിച്ച് പത്തു പോത്തുകൾ ചത്തു. പാളത്തിലേയ്ക്ക് ഓടിക്കയറിയ പോത്തുകളെയാണ്  ജനശതാബ്ദി എക്സ്പ്രസ്സ് ഇടിച്ചിട്ടത്. വൈകുന്നേരം മൂന്നു…

കേരളത്തില്‍ യുഡിഎഫ് 11ലും എല്‍ഡിഎഫ് 8ലും എന്‍ഡിഎ ഒന്നിലും ലീഡുചെയ്യുന്നു  

Posted by - May 23, 2019, 08:51 am IST 0
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍, യുഡിഎഫ് 11 ഇടത്ത് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് എട്ടിടത്താണ് മുന്നിട്ടുനില്‍്ക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഒരിടത്തും…

മുന്‍ ധനമന്ത്രി വി. വിശ്വനാഥമേനോന്‍ അന്തരിച്ചു  

Posted by - May 3, 2019, 12:47 pm IST 0
കൊച്ചി: സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി. വിശ്വനാഥമേനോന്‍ അന്തരിച്ചു. 1987 ലെ ഇ കെ നയനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ടു തവണ പാര്‍ലമെന്റംഗവും…

ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിന്റെ കോലം കത്തിച്ച് കെഎസ് യു പ്രതിഷേധം  

Posted by - Mar 1, 2021, 11:07 am IST 0
കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ കോലം കത്തിച്ച് ഈരാറ്റുപേട്ടയില്‍ കെഎസ്യു പ്രതിഷേധം. ഉമ്മന്‍ചാണ്ടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യുവിന്റെ നേതൃത്വത്തില്‍ ടൗണില്‍…

ജനുവരി രണ്ടാം തീയതി ശബരിമല കയറും: ബിന്ദു അമ്മിണി 

Posted by - Nov 27, 2019, 01:49 pm IST 0
കൊച്ചി : അടുത്ത വർഷം ജനുവരി രണ്ടാം തീയതി ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും ശബരിമലയിൽ ദർശനം നടത്തുകയെന്നും ന്നതെന്നും…

Leave a comment