കനത്ത മഴയും കാറ്റും; പത്തനംതിട്ടയില്‍ ജാഗ്രതാനിര്‍ദേശം; കൊല്ലത്തും എറണാകുളത്തും കടല്‍ക്ഷോഭം  

331 0

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കൊല്ലത്തും എറണാകുളത്തും കടല്‍ക്ഷോഭം രൂക്ഷമായി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാറിലെയും കല്ലാര്‍കുട്ടി ഡാമിലെയും ജലനിരപ്പ് ഉയര്‍ന്നതിനാല്‍, ഷട്ടറുകള്‍ തുറന്ന് വെളളം പുറത്തേക്കൊഴുക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പെരിയാറിന്റെ ഇരുകരയിലുമുളളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇരു ഡാമുകളുടെയും രണ്ടു വീതം ഷട്ടറുകള്‍ ഉയര്‍ത്തി വെളളം പുറത്തേക്കൊഴുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കനത്ത മഴ തുടരുന്ന കാസര്‍കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കൊല്ലത്ത് മത്സ്യബന്ധനത്തിനുപോയ ബോട്ട് തകര്‍ന്ന് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ടുപേര്‍ രക്ഷപ്പെട്ടു. കൊല്ലത്ത് കടല്‍ക്ഷോഭവും രൂക്ഷമാണ്. ആലപ്പാട് കടല്‍ 50 മീറ്ററോളം കരയിലേക്ക് കയറി. കൊച്ചിയിലും മലപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷമാണ്. മഴ കനത്തോടെ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ടയിലെ 24 താലൂക്കുകളില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജൂലൈ 19 മുതല്‍ 21 വരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 19ന് ഇടുക്കി,മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലും ജൂലൈ 20 ന് കാസര്‍കോട്, ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Post

ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jul 16, 2019, 07:45 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജൂലൈ 1…

കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 7515പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു  

Posted by - Apr 13, 2021, 12:49 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 7,515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 10.23 ആയി ഉയര്‍ന്നിരിക്കുകയാണ്…

സിസ്റ്റർ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീൽ നൽകി 

Posted by - Nov 6, 2019, 10:15 am IST 0
വയനാട് : തന്നെ മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് സിസ്റ്റർ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീൽ നൽകി. സഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു…

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Jan 29, 2020, 05:42 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

വൈദികർക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര

Posted by - Dec 1, 2019, 05:05 pm IST 0
കൽപ്പറ്റ: വൈദികർക്കെതിരെ  വെളിപ്പെടുത്തലുമായി സന്യാസ സഭയിൽ നിന്നും പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുര. ഇവരുടെ 'കർത്താവിന്റെ നാമത്തിൽ' എന്ന ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകൾ. വൈദികർ തന്നെ നാല്…

Leave a comment