ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു  

420 0

ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവര്‍ണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. ഡല്‍ഹി പിസിസി അധ്യക്ഷയായി തുടരുകയായിരുന്നു അവര്‍. കുറച്ചുകാലമായി ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. പകരം പി.സി ചാക്കോയാണ് പി.സി.സി അധ്യക്ഷന്റെ ചുമതല വഹിച്ചിരുന്നത്.

പതിനഞ്ചു വര്‍ഷം ഡല്‍ഹി ഭരിച്ച ഷീലാ ദീക്ഷിത് രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

Related Post

ജവാന്‍മാര്‍ക്ക് ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ

Posted by - Dec 17, 2018, 09:06 pm IST 0
ന്യൂഡല്‍ഹി: ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ. 80% പേര്‍ക്കും ഞായറാഴ്ചകളില്‍ പോലും അവധിയില്ല. സിആര്‍പിഎഫ് ജവാന്‍മാര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി…

സുപ്രീം കോടതി പി ചിദംബരത്തിന് മുൻകൂർ ജാമ്യം നിരസിച്ചു 

Posted by - Sep 5, 2019, 01:08 pm IST 0
ന്യൂദൽഹി: ഐ ൻ എക്സ്   മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ചിദംബരത്തിന്  മുൻ‌കൂർ  ജാമ്യം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു . ദില്ലി ഹൈക്കോടതിയുടെ…

ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി

Posted by - Feb 12, 2020, 11:14 am IST 0
കൊച്ചി:   ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി.850 രൂപ 50 പൈസയാണ് പുതിയ വില. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവർക്ക്…

പ്രമുഖ സിനിമ തീയേറ്ററില്‍ തീപിടിത്തം

Posted by - Aug 6, 2018, 11:50 am IST 0
കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ജീവനക്കാരന്റെ…

വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍

Posted by - Sep 7, 2018, 08:00 am IST 0
വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്കെത്തുന്നു. ജില്ലയില്‍ വരാനിരിക്കുന്ന വലിയ വളര്‍ച്ചയുടെ സൂചനയാണ് ജീവികളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ…

Leave a comment