സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം

522 0

കൊല്‍ക്കത്ത : സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം ഉണ്ടായത്. രണ്ടു മാസം പ്രായമുളള അനിയനെയും പെണ്‍കുട്ടിയെയും അയല്‍ വാസിയെ ഏല്‍പ്പിച്ച്‌ ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ മാതാവ് തിരികെ എത്തിയപ്പോഴാണ് കയറില്‍ തൂങ്ങി നില്‍കുന്ന പെണ്‍കുട്ടിയെ കണ്ടത്. 

ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സീരിയല്‍ പ്രേമി ആയിരുന്ന പെണ്‍കുട്ടി മുമ്പും  സീരിയലിലെ പലരംഗങ്ങളും അനുകരിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തരമൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ലയെന്നും കുട്ടിയുടെ ബന്ധുവായ സ്ത്രീ പറഞ്ഞു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മരണക്കാരണം ആത്മഹത്യ അനുകരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

Related Post

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം; സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍

Posted by - Dec 11, 2018, 12:38 pm IST 0
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കിയതില്‍ സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍ എംപി. പുതിയ പ്രഭാതം പുതിയ ഉന്മേഷം എന്നായിരുന്നു…

കാണാതായ വിദേശ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

Posted by - Apr 20, 2018, 08:43 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരുവല്ലത്തിന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. കോവളത്ത് നിന്ന് കാണാതായ ഐറിഷ് യുവതി ലിഗയുടേതാണ് മൃതദേഹമെന്നാണ് സംശയം. ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ലിഗയെ…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി

Posted by - Dec 22, 2019, 09:36 am IST 0
ലഖ്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീം കോടതി…

സുപ്രീം  കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ 

Posted by - Nov 13, 2019, 03:01 pm IST 0
ന്യൂഡല്‍ഹി: സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന്  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത…

ഉന്നാവോ ബലാത്സംഗ കേസിൽ സെന്‍ഗാര്‍ കുറ്റക്കാരന്‍

Posted by - Dec 16, 2019, 03:33 pm IST 0
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ…

Leave a comment