മക്ക ഹറമില്‍ നിന്ന് താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു

214 0

മക്ക: മക്കയിലെ ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു. വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെയാണ് താഴേക്ക് ചാടിയതെന്ന് മക്ക ഹറം മീഡിയ വക്താവ് അറിയിച്ചു. 35 കാരനായ യുവാവാണ് മതാഫില്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാള്‍ സൗദിയില്‍ ജോലിയിലുള്ള പ്രവാസിയാണ്. താഴേക്കു ചാടിയ ഉടന്‍ ഇയാള്‍ മരിച്ചതായാണ് വിവരം. 

തലകുത്തിയാണ് ഇയാള്‍ താഴേക്ക് വീണത്. സംഭവത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ ഹറം സുരക്ഷാ വിഭാഗം സംഭവസ്ഥലം വളയുകയും റെഡ് ക്രസന്റ് അധികൃതര്‍ ആത്മഹത്യ ചെയ്തയാളുടെ മൃതശരീരം മതാഫില്‍നിന്നും എടുത്ത് മാറ്റുകയും ചെയ്തു. സംഭവം നടന്ന ഉടന്‍ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ആത്മാഹുതി ചെയ്ത സ്ഥലത്തെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കി. അജ്‌യാദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
 

Related Post

അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ല: നരേന്ദ്ര മോദി 

Posted by - Nov 9, 2019, 03:06 pm IST 0
ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ല എന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവരുടെയും വാദങ്ങൾ കേട്ട് സുപ്രീം…

പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted by - Jan 25, 2020, 09:45 pm IST 0
ന്യൂഡല്‍ഹി:  അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പത്മവിഭൂഷണ്‍. ബോക്‌സിങ് താരം മേരി കോമിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും വ്യവസായി  ആനന്ദ് മഹീന്ദ്ര,…

ആധാർ നിയമത്തെ വിമർശിച്ച് സുപ്രിംകോടതി

Posted by - Apr 5, 2018, 06:04 am IST 0
ആധാർ നിയമത്തെ വിമർശിച്ച് സുപ്രിംകോടതി ആധാർ നിയമത്തിലെ വിയവസ്ഥകളെയാണ് സുപ്രിംകോടതി വിമർശിച്ചിരിക്കുന്നത്. ഇവർക്ക് കൂടുതൽ അധികാരം നൽകിയാൽ ഇവർ നാളെ രക്ത സാമ്പിളുകൾ ആവിശ്യപ്പെടുമെന്ന് ജസ്റ്റിസ് ഡി.വൈ.…

ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം

Posted by - Jun 2, 2018, 12:15 pm IST 0
മുംബൈ: മുംബൈയില്‍ ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം 

Posted by - Apr 13, 2018, 11:32 am IST 0
വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം  കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആസിഫയുടെ അച്ഛൻ പുജ്‌വാല മാതാവ് നസീമ രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബമാണ് കേസ് ശക്തമാകുന്ന സാഹചര്യത്തിൽ സാംബ ജില്ലയിലെ സഹോദര…

Leave a comment