രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്  

115 0

കോഴിക്കോട്: പ്രളയത്തില്‍പെട്ടുഴലുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍രാഹുല്‍ഗാന്ധി കേളരളത്തിലേക്ക. ഇന്ന് വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധികോഴിക്കോട് എത്തുമെന്ന്‌കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.രാഹുല്‍ഗാന്ധിയുടെ മണ്ഡലംഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.ആദ്യം മലപ്പുറവും പിന്നീട്‌വയനാട് സന്ദര്‍ശിക്കും. പേമാരിയില്‍ വലയുന്ന മറ്റിടങ്ങളില്‍രാഹുല്‍ എത്തുമോയെന്നത്‌വ്യക്തമല്ല. കാലവര്‍ഷക്കെടുതിഇക്കുറി ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ്‌വയനാട്.സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ നേരത്തെതന്നെ രാഹുല്‍ ഗാന്ധി എം.പിഇടപെടല്‍ നടത്തിയിരുന്നു.കേരളത്തിലെയും പ്രത്യേകിച്ച്‌വയനാട്ടിലെ മഴയും മണ്ണിടിച്ചിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ച രാഹുല്‍ഗാന്ധി അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.കാലവര്‍ഷക്കെടുതി നേരിടാന്‍കേരള സര്‍ക്കാരിന് എല്ലാസഹായങ്ങളും ചെയ്യുമെന്ന്പ്രധാനമന്ത്രി ഉറപ്പും നല്‍കിയതായി രാഹുല്‍ ഗാന്ധിയുഒൊഫീസ് വ്യക്തമാക്കിയിരുന്നു.

Related Post

മോട്ടോര്‍ വാഹന പിഴ വര്‍ദ്ധന നടപ്പിലാക്കരുതെന്ന്  രമേശ് ചെന്നിത്തല

Posted by - Sep 9, 2019, 03:55 pm IST 0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മോട്ടോര്‍ വാഹന ലംഘനത്തിനുള്ള വന്‍പിഴ കേരളത്തില്‍ നടപ്പിലാക്കരുതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചത് ശരിയായില്ല .…

ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ ചോദ്യം ചെയ്യും; 12-ന് ഹാജരാകാന്‍ നോട്ടീസ്  

Posted by - Mar 6, 2021, 10:38 am IST 0
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. പന്ത്രണ്ടാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍…

മരട് കായലോരം ഫ്ലാറ്റ് സമുച്ചയവും നിലംപതിച്ചു

Posted by - Jan 12, 2020, 05:24 pm IST 0
കൊച്ചി: മരടിൽ  ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന മരട് മിഷൻ വിജയകരമായി ജെറ്റ് ഡെമോളിഷന്‍ കമ്പനി പൂർത്തീകരിച്ചു. ദൗത്യത്തിലെ അവസാന ഫ്ലാറ്റ് സമുച്ചയമായ ഗോൾഡൻ കായലോരവും വിജയകരമായി നടത്തി.…

മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു

Posted by - Dec 20, 2019, 08:08 pm IST 0
കൊച്ചി: മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി.…

ഐഎസ് ബന്ധം: കാസര്‍കോഡ് സ്വദേശി അറസ്റ്റില്‍; കേരളത്തില്‍ ഇയാള്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നതായി എന്‍ഐഎ  

Posted by - Apr 29, 2019, 10:34 pm IST 0
കൊച്ചി: ഐഎസ് ബന്ധമുള്ള കാസര്‍കോഡ് സ്വദേശി റിയാസ് അബുബക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇയാളെ നാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ഇയാള്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു…

Leave a comment