ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹന ഫാത്തിമയും സുപ്രീംകോടതിയില്‍

144 0

ന്യൂദല്‍ഹി : ശബരിമലയില്‍ യുവതീപ്രവേശനം  അനുവദിക്കണം എന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹർജി നൽകി . ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി ഹര്‍ജി നല്‍കിയിരിക്കുന്നത്. 

വിഷയം സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ട പശ്ചാത്തലത്തില്‍ ഈ തീര്‍ത്ഥാടന കാലയളവില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെതിരയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

ശബരിമലയിലെ പ്രായപരിശോധന തടയണം. ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
 

Related Post

തിങ്കളാഴ്ച മുതല്‍ വിശാല ബെഞ്ച് ശബരിമല  വിഷയത്തിൽ  ദൈനംദിന വാദം കേള്‍ക്കും:സുപ്രീംകോടതി

Posted by - Feb 10, 2020, 12:03 pm IST 0
ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിനായി  വിശാല ബെഞ്ചിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി. വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ്.നരിമാന്‍ അടക്കമുള്ള ചില മുതിര്‍ന്ന അഭിഭാഷകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.…

സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കി  

Posted by - Jul 9, 2019, 09:48 pm IST 0
ആന്തൂര്‍: പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ആന്തൂര്‍ നഗരസഭ തീരുമാനിച്ചു. നാല് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതില്‍ മൂന്ന് എണ്ണവും പരിഹരിച്ചതോടെയാണ് കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി…

മഹാകവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു  

Posted by - Feb 25, 2021, 08:57 am IST 0
തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടില്‍ വച്ച് ഇന്ന് ഉച്ചയോടെയാണ് മരണം. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. കേന്ദ്ര…

എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

Posted by - Sep 27, 2019, 09:28 am IST 0
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ്  എഐ 963 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം  തിരിച്ചിറക്കിയത്. വിമാനം…

Leave a comment