കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുള്ള വിശ്വാസിത തകർക്കാൻ അനുവദിക്കില്ല: ഗവർണ്ണർ 

183 0

തിരുവനന്തപുരം: മന്ത്രി  കെ.ടി. ജലീല്‍ നിയമ വിരുദ്ധമായി ഇടപെട്ട് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടി തെറ്റാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  ഗവര്‍ണറുടെ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

തോറ്റ വിദ്യാര്‍ത്ഥിക്കായി നിയമത്തെ മറികടന്ന് ഉത്തരക്കടലാസ് വീണ്ടും പുനപരിശോധന നടത്താന്‍ ഉത്തരവിടുകയും, വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുകയും ചെയ്ത നടപടി തെറ്റാണ്. ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ത്ഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.   

വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ നിയമ വിരുദ്ധമായി വീണ്ടും പുനപരിശോധിക്കാന്‍ സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്. വിവാദമായ സാഹചര്യത്തില്‍  സര്‍വ്വകലാശാല ഈ ഉത്തരവിപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. ഈ വിവാദം ഇവിടെ അവസാനിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിനുള്ള അന്തസ്സും വിശ്വാസ്യതയും തകരാന്‍ താന്‍ സമ്മതിക്കില്ലെന്നും ആരിഫ് മുഹമ്മദ് അറിയിച്ചു. 

Related Post

കുപ്പിവെള്ളത്തിന്റെ പരമാവധി വില ന് 13 രൂപയാക്കി

Posted by - Feb 13, 2020, 03:44 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തു വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ  വില 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ…

എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

Posted by - Sep 27, 2019, 09:28 am IST 0
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ്  എഐ 963 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം  തിരിച്ചിറക്കിയത്. വിമാനം…

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  ശീതകാല സമയക്രമം നാളെ മുതല്‍  

Posted by - Oct 27, 2019, 12:04 am IST 0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തണുപ്പുകാല  സമയപ്പട്ടിക ഞായറാഴ്ച നിലവില്‍വരും. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ നിശ്ചയിച്ചിട്ടുള്ള റണ്‍വേ നവീകരണം കൂടി കണക്കിലെടുത്താണ് ശീതകാല…

വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക് പുറപ്പെട്ടു

Posted by - Oct 28, 2019, 02:38 pm IST 0
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്  പുറപ്പെട്ടു.  അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. 

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

Posted by - Nov 4, 2019, 01:48 pm IST 0
തിരുവനന്തപുരം: മാവോവാദി ഭീഷണിയുടെ സാഹചര്യത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഡോ. കെ.ടി.ജലീൽ എന്നിവരുടെ സുരക്ഷ വർധിപ്പിക്കാൻ പോലീസ്‌ തീരുമാനിച്ചു. മാവോവാദി ഭീഷണിയുടെ സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ…

Leave a comment