ജോസ് ടോമിന്റെ പത്രികയിൽ  ഒപ്പുവെക്കില്ല : പി ജെ ജോസഫ് 

475 0

.

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാൻ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി.

പി.ജെ ജോസെഫിന്റെ പിന്തുണയില്ലാത്തതിനാൽ  പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജോസ് ടോം പരിഗണിക്കപ്പെടില്ല. അതിനാല്‍ പാര്‍ട്ടി ചിഹ്നം ലഭിക്കുകയുമില്ല.

അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥിയായതിനാല്‍ തിരഞ്ഞെടുപ്പില്‍ ജോസ് ടോമിനെ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു.

ജോസിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്നും അദ്ദേഹം ചിഹ്നം ചോദിച്ചിട്ടില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിയുടെ ആളായല്ല, യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു. അതുകൊണ്ട് തിരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണി ചിഹ്നം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് ചതിയാണെന്നും  അദ്ദേഹം കൂട്ടച്ചേര്‍ത്തു.

ചിഹ്നം ലഭിക്കാത്ത സാഹചര്യത്തില്‍ ജോസ് ടോം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിയായും യു.ഡി.എഫ് സ്വതന്ത്രന്‍ എന്ന നിലയിലുമാകും പത്രിക നല്‍കുക.

Related Post

.കൊച്ചി വിമാനത്താവളത്തിൽ നിന്ന് 66 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

Posted by - Dec 15, 2019, 03:40 pm IST 0
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കടത്താനായി കൊണ്ടുവന്ന  66 ലക്ഷം രൂപയുടെ സ്വർണ്ണം  എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.  റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും വന്ന…

ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത നടപടി അനുവദിച്ചു തരികയില്ല : കെ സുരേന്ദ്രൻ 

Posted by - Feb 29, 2020, 04:12 pm IST 0
കണ്ണൂര്‍: ദല്‍ഹിയിലെ കലാപകാരികള്‍ക്കെതിരെ സംസാരിച്ചതിന്   പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണ പ്രഖ്യാപിച്ച്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ആയിരക്കണക്കിന് ഇടതുപക്ഷ -ജിഹാദി –…

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Jan 29, 2020, 05:42 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് കിരീടം  

Posted by - Dec 1, 2019, 05:20 pm IST 0
കാഞ്ഞങ്ങാട്:  സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് പാലക്കാട് ജില്ലക്ക്. തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം സ്വന്തമാക്കുന്നത്. ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് ഈ…

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; മൂന്ന് മലയാളികള്‍ അറസ്റ്റില്‍  

Posted by - Mar 15, 2021, 01:18 pm IST 0
കണ്ണൂര്‍: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീന്‍, മുഹമ്മദ് അനുവര്‍, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എന്‍ഐഎയുടെ അറസ്റ്റിലായത്.  കേരളത്തില്‍ എട്ടിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത്…

Leave a comment