വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്  

288 0

കൊച്ചി: ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തുടര്‍ച്ചയായ ദിവസങ്ങളില്‍അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം,ഉരുള്‍പൊട്ടല്‍ തുടങ്ങിയപ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ആഗസ്റ്റ്10ന് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ല കളിലും ആഗസ്റ്റ് 11ന് എറണാകുളം, ഇടുക്കി ,തൃശ്ശൂര്‍, പാലക്കാട് ,മലപ്പുറം ,കോഴിക്കോട്എന്നീ ജില്ലകളിലും ആഗസ്റ്റ്12 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13ന് ഇടുക്കി,മലപ്പുറം, വയനാട് എന്നീജില്ലകളിലും, ആഗസ്റ്റ് 14ന്ഇടുക്കി, മലപ്പുറം, വയനാട്എന്നീ ജില്ലകളിലും,കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ടജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ്പ്രവചിക്കപ്പെട്ടിരിക്കുന്നത്.ആഗസ്റ്റ് 13ന് എറണാകുളം,കോഴിക്കോട് എന്നി ജില്ലകളില്‍ 'മഞ്ഞ' അലര്‍ട്ട്പ്രഖ്യാച്ചു.

Related Post

മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍  

Posted by - May 21, 2019, 08:23 pm IST 0
കോട്ടയം: മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ( 27) ആണ് മരിച്ചത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ്…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട

Posted by - Dec 18, 2019, 10:11 am IST 0
തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് രണ്ട് കോടി രൂപയോളം വില മതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തു.…

സിസ്റ്റർ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീൽ നൽകി 

Posted by - Nov 6, 2019, 10:15 am IST 0
വയനാട് : തന്നെ മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് സിസ്റ്റർ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീൽ നൽകി. സഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു…

കേരളത്തില്‍ ഇന്നു മുതല്‍ കനത്ത മഴ  

Posted by - Jun 3, 2019, 06:26 am IST 0
തിരുവനന്തപുരം: അടുത്ത24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലിദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ അധികം വൈകാതെതന്നെ കേരളത്തിലും എത്തിച്ചേരുമെന്നാണ്…

മാസ് കോവിഡ് പരിശോധനയ്ക്ക് കേരളം; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു  

Posted by - Apr 15, 2021, 12:39 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം. ഗുരുതരമായ സാഹചര്യത്തെ നേരിടുന്നതിന്…

Leave a comment