കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്  

206 0

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്. പി.വി. അബ്ദുള്‍ വഹാബ്, കെ. കെ. രാഗേഷ്, വയലാര്‍ രവി എന്നിവര്‍ ഏപ്രില്‍ 24 ന് വിരമിക്കുന്ന ഒഴിവുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്.

വിജ്ഞാപനം ഈ മാസം 24 ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. വിശദ പരിശോധന ഏപ്രില്‍ മൂന്നിന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ അഞ്ചാണ്. 12 ന് വൈകിട്ട് അഞ്ച് മണിക്ക് വോട്ടെണ്ണല്‍ നടക്കും.

യുഡിഎഫിന് കിട്ടുന്ന ഒരു സീറ്റില്‍ പി.വി. അബ്ദുല്‍ വഹാബ് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Post

പേമാരി തുടരുന്നു ; കേരളം ജാഗ്രതയിൽ

Posted by - Oct 22, 2019, 09:19 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു . ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിതീവ്ര മഴയ്ക്ക്…

കേരളത്തെ ചതിച്ച് വേനല്‍ മഴ  

Posted by - Jun 1, 2019, 09:59 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി വേനല്‍മഴയില്‍ കുത്തനെ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 55ശതമാനത്തിന്റെ കുറവാണ്‌വേനല്‍ മഴയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍മെയ് 31 വരെ 379.7 മില്ലിമീറ്റര്‍മഴയായിരുന്നു കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്.എന്നാല്‍…

ബിജെപി സ്ഥാനാർഥിപട്ടികയായി ; വട്ടിയൂർക്കാവിൽ  എസ്. സുരേഷ്

Posted by - Sep 29, 2019, 04:28 pm IST 0
തിരുവനന്തപുരം : കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ  എസ്. സുരേഷാണ് സ്ഥാനാർഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.…

ദിലീപിന്റെ കോഴിക്കോട്ടെ ദേ പുട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു  

Posted by - May 21, 2019, 08:11 pm IST 0
പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ…

കള്ളവോട്ട്: മൂന്നു സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു; വിശദമായി ചോദ്യം ചെയ്യും  

Posted by - May 2, 2019, 09:49 pm IST 0
കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ പരിയാരം പോലീസ് ക്രിമിനല്‍ കേസെടുത്തു. ആള്‍മാറാട്ടം…

Leave a comment