വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേടെന്ന ആരോപണവുമായി ചെന്നിത്തല  

544 0

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കാന്‍ വന്‍ ഗൂഡാലോചന നടന്നെന്നും 140 മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാര്‍ പട്ടികയില്‍ ധാരാളം ഉണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഒരേ ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിരിക്കുന്നത്. പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് കള്ളവോട്ടര്‍മാരുണ്ടെന്നും ആരോപിച്ചു. ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും സ്ഥാനത്ത് ചേര്‍ത്തിരിക്കുന്നു. ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന സ്ത്രീയുടെ പേരും വിലാസവും അഞ്ചിടത്ത് ചേര്‍ത്തിരിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അഞ്ചു തിരിച്ചറിയല്‍ കാര്‍ഡു നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ ശ്രമത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

പുതിയ വോട്ടര്‍ പട്ടിക അനുസരിച്ച് കഴക്കൂട്ടത്ത് 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534 പേരെയും തൃക്കരിപ്പൂരില്‍ 1436 പേരെയും കൊയിലാണ്ടിയില്‍ 4611 പേരെയും നാദാപുരത്ത് 6181 പേരെയും കൂത്തുപറമ്പില്‍ 3521 പേരെയും വ്യാജവോട്ടര്‍മാരായി ചേര്‍ത്തു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വ്യാപകവും സംഘടിതമായും വ്യാജവോട്ടര്‍മാരെ ചേര്‍ക്കാന്‍ ശ്രമം നടന്നു. ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയിരക്കുന്നത്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. കള്ളത്തരം കാട്ടിയ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വോട്ടര്‍പട്ടിക സൃഷ്മമായി പരിശോധിച്ച് കുറ്റമറ്റ വോട്ടര്‍ പട്ടിക ഉണ്ടാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Related Post

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി വേര്‍പെട്ടു; ഒഴിവായത് വന്‍ദുരന്തം

Posted by - Oct 30, 2019, 01:42 pm IST 0
തിരുവനന്തപുരം:  തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി . പേട്ട സ്റ്റേഷനു സമീപത്തു വെച്  വേര്‍പെട്ടു. എന്‍ജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി.  മറ്റു…

 പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകർ പ്രകടനം നടത്തി 

Posted by - Dec 21, 2019, 04:05 pm IST 0
കോഴിക്കോട്: പൗരത്വ ഭേദഗതിനിയമത്തിന് പിന്തുണ പ്രഖ്യാപിച്  കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ പ്രകടനം. കാലിക്കറ്റ് പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. ജനങ്ങളെ…

ബി എസ് തിരുമേനിയെ  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി നിയമിച്ചു

Posted by - Dec 10, 2019, 03:42 pm IST 0
ന്യൂഡൽഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മീഷണര്‍ ആയി ബി എസ് തിരുമേനിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. നിലവിൽ സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ ആണ്…

പ്രളയപുനര്‍നിര്‍മാണത്തിന് നെതര്‍ലാന്റിനെ മാതൃകയാക്കും: മുഖ്യമന്ത്രി  

Posted by - May 20, 2019, 02:17 pm IST 0
തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനം ഫലപ്രദമായിരുന്നുവെന്നും സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. തിരുവനന്തപുരത്ത്…

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST 0
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍…

Leave a comment