കടുത്ത ചൂട്; കോട്ടയവും ആലപ്പുഴയും പൊള്ളുന്നു  

21 0

ആലപ്പുഴ : സംസ്ഥാനത്ത വേനല്‍ കടുക്കുമ്പോള്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയവും, ആലപ്പുഴയും പൊള്ളുന്നു. കോട്ടയത്ത് തിങ്കളാഴ്ച 38.4 ഡിഗ്രി സെല്‍ഷ്യസും, ആലപ്പുഴയില്‍ 36.8 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. സാധാരണയായി പുനലൂര്‍, പാലക്കാട് ജില്ലകളിലാണ് ചൂട് കൂടുതല്‍ ഉണ്ടാകുന്നത്. എന്നാല്‍ ഈ വര്‍ഷം ഈ രണ്ട് ജില്ലകളിലും പതിവിലും ഒരു ഡിഗ്രി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളം കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാല്‍ താപനിലയെക്കാള്‍ ചൂട് അനുഭവപ്പെടുകയും, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

നിലവിലുള്ള അവസ്ഥയ്ക്ക് ഈ മാസം അവസാനം മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. പകല്‍ 11 മുതല്‍ 3 വരെ നേരിട്ടു വെയിലേല്‍ക്കരുതെന്നും, നിര്‍ജലീകരണം തടയാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Post

ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കും; സുപ്രീംകോടതി ബഞ്ചില്‍ മാറ്റം, രണ്ട് ജഡ്ജിമാര്‍ മാറും  

Posted by - Feb 19, 2021, 03:05 pm IST 0
ഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ്…

ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണങ്ങൾ വരുന്നു

Posted by - Nov 29, 2019, 03:08 pm IST 0
തിരുവനന്തപുരം : ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. കർശന ഉപാധികളോടെയാണ് ചികിത്സയ്ക്ക് നിയന്ത്രണം വരുന്നത്. ഇപ്പോൾ  ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർ സർട്ടിഫിക്കറ്റ്…

മഞ്ജു വാരിയരുടെ പരാതിയിൽ  തെളിവെടുപ്പിന് ശ്രീകുമാർ മേനോൻ വന്നില്ല

Posted by - Dec 2, 2019, 10:31 am IST 0
തൃശ്ശൂർ: നടി മഞ്ജു വാരിയരുടെ പരാതിയിൽ തെളിവെടുപ്പിന്  ഞായറാഴ്‌ച ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും സംവിധായകൻ ശ്രീകുമാർ മേനോൻ എത്തിയില്ല. തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്.…

നാളെ മുതൽ നടക്കാനിരുന്ന സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു

Posted by - Feb 3, 2020, 04:28 pm IST 0
കോഴിക്കോട്:  നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി  നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍…

കരിപ്പൂർ വിമാനത്താവളത്തിൽ 3 കിലോ സ്വർണ്ണം പിടിച്ചു  

Posted by - Nov 7, 2019, 03:04 pm IST 0
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം വഴി  സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണ്ണമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. കാലിൽ…

Leave a comment