കോണ്‍ഗ്രസ് മടുത്തെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍  

1119 0

കണ്ണൂര്‍: കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പി.സി ചാക്കോയ്ക്ക് മറുപടിയുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എംപി. പി.സി. ചാക്കോയുടെ വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം.

പാര്‍ട്ടിക്കകത്തെ പോരായ്മകള്‍ സാധാരണയായി സംസാരിക്കാറുണ്ട്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലൊന്നും പി.സി. ചാക്കോയോട് സംസാരിച്ചിട്ടില്ല. ഏത് സാചര്യത്തിലാണ് ചാക്കോ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്നറിയില്ലെന്നും അദേഹം പറഞ്ഞു. പി.സി. ചാക്കോയെ പോലുള്ള ആളുകള്‍ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എന്‍സിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.സി. ചാക്കോ കോണ്‍ഗ്രസിനകത്ത് സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ അസംതൃപ്തരാണെന്ന് തുറന്നടിച്ചത്.

Related Post

പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ

Posted by - Mar 17, 2018, 10:44 am IST 0
പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പുതിയ ബാറുകൾ തുറക്കില്ലെന്നും പൂട്ടിയ ബാറുകൾ മാത്രമേ തുറക്കുകയുള്ളു എന്നും മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. പതിനായിരത്തിനു മുകളിൽ…

പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത 

Posted by - Mar 18, 2018, 08:14 am IST 0
പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ശ്രമമെന്ന് പോലീസ് റിപ്പോർട്ട്. ഇതിനായി ആർ. എസ്.എസ് പ്രഫഷണൽ ഗുണ്ടാ…

ബിജെപിയുടെ അംഗബലം കുറയുന്നു

Posted by - Mar 15, 2018, 07:51 am IST 0
ബിജെപിയുടെ അംഗബലം കുറയുന്നു ബിജെപിക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. നാലുവർഷം മുൻപ് വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിൽ വന്നു എങ്കിലും ഈ കാലയളവിൽ രാജ്യത്തിലെ പലഭാഗത്തായി നടന്ന…

രാജരാജേശ്വരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം

Posted by - May 31, 2018, 04:57 pm IST 0
ബംഗളുരു: കര്‍ണാടകയിലെ രാജരാജേശ്വരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ മുനിരത്‌ന 41, 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുനിരാജു ഗൗഡയെ ആണ്…

മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ നിതീഷ് കുമാര്‍

Posted by - May 27, 2018, 10:11 am IST 0
പാറ്റ്ന: മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ചിലര്‍ക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാനായി.…

Leave a comment