കര്‍ണാടകയില്‍ പൂഴിക്കടകനുമായി കുമാരസ്വാമിയും കോണ്‍ഗ്രസും; മന്ത്രിമാര്‍ രാജിവെച്ചു; വിമതരെ മന്ത്രിസഭയിലെടുക്കും

385 0

ബെംഗളുരു: ആഭ്യന്തരകലഹം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയതോടെ സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ പൂഴിക്കടകന്‍ പയറ്റുമായി കോണ്‍ഗ്രസ് – ജെഡിഎസ് നേതൃത്വം. രാജി വച്ച വിമത എംഎല്‍എമാര്‍ക്ക് മന്ത്രിപദവി നല്‍കാന്‍ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നല്‍കി. സ്വതന്ത്രനായ മന്ത്രി എച്ച് നാഗേഷ് രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ട രാജി. കര്‍ണാടക സര്‍ക്കാര്‍ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. മന്ത്രിമാരെല്ലാം രാജി വച്ചെന്നും ഉടന്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തു:

ആദ്യം രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് മന്ത്രിമാരാണ്. 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂട്ടത്തോടെ രാജി വച്ചു. പിന്നാലെ ജെഡിഎസ് മന്ത്രിമാരും രാജി പ്രഖ്യാപിച്ചു. വിമത കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയുള്‍പ്പടെയുള്ളവരുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതല്‍ പേരെ ബിജെപി സ്വന്തം പാളയത്തിലേക്ക് വലിക്കാതിരിക്കാന്‍ ജെഡിഎസ് എംഎല്‍എമാരെ കൂര്‍ഗിലെ പാഡിംഗ്ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങുകയാണ് നേതൃത്വമിപ്പോള്‍.

മുള്‍ബാഗല്‍ എംഎല്‍എയായ എച്ച് നാഗേഷ് സര്‍ക്കാര്‍ രൂപീകരണസമയത്ത് കോണ്‍ഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചത്. പിന്നെ കഴിഞ്ഞ ഡിസംബറില്‍ കളം മാറിച്ചവിട്ടി ബിജെപിക്കൊപ്പം പോവുകയാണെന്ന് പ്രഖ്യാപിച്ചു. അപ്പോള്‍ ജെഡിഎസ് ഇടപെട്ട് അനുനയനീക്കത്തിലൂടെ മന്ത്രിസ്ഥാനം നല്‍കിയാണ് നാഗേഷിനെ ഒപ്പം പിടിച്ചു നിര്‍ത്തിയത്. രാജി വച്ചതിന് പിന്നാലെ നാഗേഷ് മുംബൈയിലേക്ക് പോയി. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് തങ്ങുന്നത്.

ഈ രാജിക്കത്തുകളെല്ലാം അംഗീകരിക്കപ്പെട്ടാല്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗങ്ങളുടെ എണ്ണം 106 ആകും. ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ അംഗബലം 104 ആയി ചുരുങ്ങും. ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുണ്ട്. സ്വതന്ത്രന്‍ എച്ച് നാഗേഷിന്റെ കൂടി പിന്തുണയോടെ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പിക്കാം. 106.

മന്ത്രിമാരെല്ലാം രാജി വച്ച സ്ഥിതിക്ക് ഇനി വിമതര്‍ എന്ത് നിലപാടെടുക്കുമെന്നതാണ് നിര്‍ണായകം. മന്ത്രിപദവി അംഗീകരിച്ച് സര്‍ക്കാരിനെ നിലനിര്‍ത്തുമോ അതോ, രാജിയിലുറച്ച് നിന്ന് സര്‍ക്കാരിനെ താഴെ വീഴ്ത്തുമോ എന്നത് കണ്ടറിയണം. നാളെയാണ് സ്പീക്കര്‍ വിധാന്‍ സൗധയില്‍ തിരിച്ചെത്തുന്നത്. നാളെ രാവിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാലോ അഞ്ചോ എംഎല്‍എമാരെ ഒപ്പമെത്തിച്ചാല്‍ കേവലഭൂരിപക്ഷം തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് സഖ്യസര്‍ക്കാര്‍.

Related Post

മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, സ്ഥാനാർത്ഥിപ്പട്ടിക  പ്രഖ്യാപിച്ചു

Posted by - Mar 25, 2019, 01:45 pm IST 0
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസന്‍. പാർട്ടിയുടെ എല്ലാ സ്ഥാനാർഥികൾക്കും തന്‍റെ മുഖം തന്നെയെന്നും ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിൽ…

വനിതാ മതിലിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍

Posted by - Dec 9, 2018, 04:58 pm IST 0
കോഴിക്കോട്: സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതിലിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍. വനിതാ മതിലുപണിയാന്‍ സര്‍ക്കാര്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള…

രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

Posted by - Apr 9, 2019, 04:30 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന്…

ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നത് : നരേന്ദ്ര മോഡി 

Posted by - Dec 9, 2019, 03:56 pm IST 0
ന്യൂഡല്‍ഹി: ശക്തവും സ്ഥിരതയുമുള്ള  ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

Posted by - Jul 8, 2018, 10:22 am IST 0
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . 1982ലും 1988ലും രാജ്യസഭാംഗമായിരുന്ന എംഎം ജേക്കബ് 1986ല്‍ രാജ്യസഭാ…

Leave a comment